വളപട്ടണം സ്റ്റേഷന്റെ പിറകിലാണ് എസ .ഐ .കുട്ടികൃഷ്ണമേനോന്റെ ശവകല്ലറ ഉള്ളത്.അറിയില്ലേ കുട്ടി കൃഷ്ണമേനോനെ ..1940 september 15 പ്രതിഷേധ ദിനമായി ആചരിക്കാന്‍ K P CC ആഹ്വാനം ചെയ്തു.അന്ന് കീച്ചേരിയില് കര്‍ഷക സമരം നടത്തുവാനും തീരുമാനിച്ചു.
വളപട്ടണം പോലീസ് സ്റ്റേഷന്‍ എസ് ഐ .കുട്ടികൃഷ്ണമേനോന്‍ നിരോധന ഉത്തരവുമായി കീച്ചേരിയില് എത്തി.-ഉത്തരവ് മൊറാഴ വില്ലേജിലെ അഞ്ചാംപീടികയില് ബാധകമല്ലാത്തതിനാല്‍ അവിടെ വിഷ്ണുഭാരതീയന്റെ അധ്യക്ഷതയില് യോഗം നടത്തുവാന്‍ തീരുമാനിച്ചു.കൃഷ്ണമേനോന്‍ പ്രകടനവും പൊതുയോഗവും അഞ്ചാംപീടികയിലും നിരോധിച്ചതായി പ്രഖ്യാപിച്ചു.ആള്‍ക്കാര്‍ പിരിഞ്ഞുപോകാത്തതിനാല് ലാത്തിച്ചാര്‍ജും നടത്തി.പൊറുതിമുട്ടിയ ആള്‍ക്കാര്‍ വടിയും കല്ലുമായി പോലീസിനെ എതിരിട്ടു .
രണ്ടുതവണ പോലീസ് വെടി വെച്ചു.ഇതിനിടയില് കല്ലേറില് കുഴഞ്ഞു വീണ എസ ഐ ,കുട്ടികൃഷ്ണ മേനോന്‍ അവിടെ തന്നെ മരിച്ചു .ഈ കേസ്സിലാണ് k p Rഗോപാലനേയും ടി.രാഘവന്‍ നമ്പ്യാറെയും വധശിക്ഷക്ക് വിധിച്ചതും ഇതിനെതിരെ ഗാന്ധിജിയും നെഹ്‌റുവും ദേശീയ നേതാക്കളും ഇടപെട്ട്1942മാര്ച്ച മാസം കെ പി ആറിനെ വധ ശിക്ഷ റദ്ദാക്കി ഇതിന്റെ കാരണക്കാരനായ വളപട്ടണം എസ് ഐ യുടെ മൃതദേഹം സ്റ്റേഷനില് നിന്നും പുറത്തേക്ക് കൊണ്ട് പോകാന്‍ സമ്മതിക്കാത്തതിന്റെ ഫലമായി വളപട്ടണം സ്റ്റേഷന്റെ പിറകില് സംസ്ക്കരിച്ചു .
വളപട്ടണം പോലീസ് സ്റ്റേഷനില് വായനശാലയും ലൈബ്രറിയും ഉണ്ട്.പരാതി കൊടുക്കുവാന്‍ വരുന്നവര്‍ക്ക് പുസ്തകവും വായിക്കാം. കല്ല്യാശ്ശേരി വൊകേഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ n s s തലവന്‍ റഹീം മാഷിന്റെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷനില് ഈ വായനപുര ഉണ്ടാക്കിയത്..കലാമിന്റെ പേരിലാണ് ഈ വായനപുര നാമകരണം ചെയ്തിരിക്കുന്നത്.ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷന്‍ എന്ന ഖ്യാതിയും വളപട്ടണം പോലീസ് സ്റ്റേഷന്‍ ലഭിച്ചിട്ടുണ്ട്..