ബേബിസബിനക്ക് ഈ വായനയുടെയും കവിയരങ്ങിന്റേയും സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ..

ഓരാതെ നിന്നൊരാ നാളി-
ലേറ്റം,വിരാജിതയാ-
യെന്നുടെ വല്ലികയിൽ
വാസന്തം പുല്കിയ
വാരുറ്റ സൗകുമാര്യമേ!
താരിളം വല്ലിയിലാ-
ശിച്ചൊരാ പല്ലവം നീ,
ഉദയാർക്ക കാന്തിയാൽ
പുളകിതയായ കാമിനിയും!
അനുപമയാം,നിന്നുടെ
ശീതളഛായയിൽ
ഉന്മത്തനായൊരു
ദ്രുണമതും വന്നു ചാരേ!
അരുണിമയൊത്ത നിൻ കപോലം,അപസ്വരമോടെ
മുത്തി,മുത്തി വികൃതമാക്കിയല്ലോ! നിന്നുടൽക്കാന്തിയും കവർന്നല്ലോ!
താരുണ്യമാം നിന്നുടെ കിനാച്ചീളും
നിലം പതിച്ചല്ലോ!
ചപലത മാനസം പകച്ചും,
മോഹവും വിഫലമായി!
വൈചിത്യമോടെ,വിച്ഛിന്നമായ്
നിന്നൊരാ കൊച്ചുപൂവും!
ആകുല മാനസം പിടയവേ,
വാരിളം പൂവിൻ്റെ മുനക്ക
മിന്നുമെൻ കർണ്ണപുടത്തിൽ മുഴങ്ങീടുന്നു!
മ്ലാനമായി വീണൊരാ കൊച്ചു പൂവിൻ്റെ കദനമിപ്പോഴുമെന്നുടെ
കരളിൻ്റെ നോവായി നീറീടുന്നു!

🖋️ ബേബിസബിന

By ivayana