അളന്ന് തൂക്കിയാലുമളവില്ലാത്തൊരു
ആഴിതൻ പരപ്പാണിന്നെന്റെ ചിന്തകൾ
ആശയോടടുക്കുന്ന മനുഷ്യകോലങ്ങളിൽ
അള്ളിപിടിച്ചിതിയി ബീജത്തിൻ വേരുകൾ
എന്തു ഞാൻ ചിന്തിപ്പൂ ഓരോരോ രാത്രിയും
ഏന്തിവലിഞ്ഞൊരാ വയസ്സന്റെ കണ്ണുകൾ
എങ്ങലടിക്കുമെൻ നെഞ്ചത്തു പതിയുന്ന
എത്ര മറച്ചാലും മറയാത്തയീ നഗ്നത
അത്രയും സൗന്ദര്യം പാരിലിന്നപമാനം
മടിക്കുത്തിനരുകിലെ പൊക്കിൾചുഴിയിലും
മഴനനഞ്ഞൊട്ടിയ നാരിതൻമേനിയും
മാടി വിളിക്കാതെ കമകണ്ണ് ഇഴയുന്നു
ഒളിക്കേണ്ടതെന്തെയീ മനസ്സിന്റെ നഗ്നത
ഒളികണ്ണിട്ടുതിരയുമീ കണ്ണിന്റെകാമത്തെ
ഒളിപ്പിച്ചുവെച്ചപ്പോൾ ഒടുങ്ങാത്തൊരാവേശം
ഒക്കെയും കാണുമ്പോൾ ഓക്കാനിക്കുമെങ്കിലും
തളർന്നടുക്കുന്നോ നീ തളിരിട്ടതലമുറെ
താങ്ങിപിടിക്കേണ്ട സംസ്‌ക്കാരപൈതൃകം
തള്ളിക്കളഞ്ഞിന്നു അനുഷ്ഠാനജീവിതം
താനേ പഠിക്കും നീ സാമൂഹികാനുഭവം
നാളെനിനുള്ളിലെ സ്വാതന്ത്ര്യചിന്തകൾ
നാലാളുകാൺകെ നീ തുറന്നുകാണിക്കണം
നാലു ചുവരിലൊതുങ്ങുന്നാ സ്വാതന്ത്ര്യം
നാലാളതേറ്റോന്നു ചൊല്ലാതെ നോക്കണം
അതിനു നീയറിയണം സാമൂഹ്യജീവിതം
അന്നവുമാതിയും സാമൂഹ്യവ്യവസ്ഥയും
ആജീവനാന്തമീ ഭൂമിയിൽ ജിവക്കാൻ
ആചാരമില്ലതിൽ അനുഷ്ഠാനപാലനം
കറുത്തരാത്രിയിലെയാ ദയനീയരോദനം
കാട്ടികൊടുക്കണം സാഹോദര്യപ്രതിജ്ഞയെ
കാമത്തിൽ പൊതിഞ്ഞൊരാ നോട്ടം നീ മാറ്റണം
കാട്ടാളദുഷ്ചിന്തയെവിടെയും നീയകറ്റണം
നാളെത്തെനന്മക്കായി ചിന്തകൾചികയണം
നെല്ലും പതിരും നീ തരംതിരിച്ചറിയണം
നാടിനുവേണ്ടിയും ജീവിക്കാൻ പഠിക്കണം
നന്മയുള്ളോരായി മാറുവാൻ നോക്കണം.
Hari Kuttappan