പാലക്കാടൻ കാറ്റേ പൂങ്കാറ്റേ
പാവാട പ്രായമെത്തിയ പൂങ്കാറ്റേ
പൂമലയിൽ നിന്നൊഴുകി വരുന്നൊരു കുളിർ കാറ്റേi
പാലക്കാട്ടു ചുരങ്ങൾ താണ്ടി
നാടാകെ കുളിർ മഴ തൂകി
സൂര്യകാന്തിപ്പൂക്കളിറുത്തും
കരിമ്പനതൻ കാട്ടിലൂടെ കിന്നാരം ചൊല്ലി നടന്നും
മന്ദം മന്ദം ഒഴുകി വരുന്നതു കണ്ടില്ലേ…
നിരനിരയായ് വിളഞ്ഞു നില്ക്കണ പാടത്ത്
കുഞ്ഞാറ്റക്കിളി പാറി നടക്കണ കണ്ടില്ലേ…
നെൽക്കതിരുകൾ കൊയ്തെടുക്കാൻകാലമായ്
കൊയ്ത്തരിവാൾകൊണ്ടു വരാമോ പൂങ്കാറ്റേ
നാടൻ പാട്ടും പാടിപ്പാടി
നാടാകെ ചുറ്റിനടന്നും
പുന്നെല്ലിൻ കതിരുകൾ കാണാൻ
എൻ കൂടെ പോരാമോ നീ പൂങ്കാറ്റേ…
സ്വർണ്ണ നിറത്താൽ വിളഞ്ഞു നില്ക്കണനെൽ വയലിൽ
കൂട്ടരുമൊത്ത്കൊയ്‌ത്തിനുവരുമോപൂങ്കാറ്റേ
കതിർ മണികൾ കൊത്തിത്തിന്നാൻ വയലുകളിൽ തത്തകളും
ചലപില കൂട്ടി ചിലച്ചു വരുന്നതു കണ്ടില്ലേ…
കതിർ മണികൾ കൊയ്തെടുത്തൊരുപാടത്ത്
പെണ്ണുങ്ങൾകറ്റമെതിക്കണ കണ്ടില്ലേ
നെല്ലും പതിരും തിരിച്ചെടുക്കണ നേരത്ത് വിശറിയുമായ് വീശിവരുമോ പൂങ്കാറ്റേ ….
പത്തായപ്പുരകൾ നിറച്ചും മനമാകെപുളകം കൊണ്ടും
പുത്തരിയുണ്ണാൻ കൂടെ പോരൂ പൂങ്കാറ്റേ…
………………………………. സതി സുധാകരൻ

By ivayana