അക്ഷരമഗ്നിയായ്
നാവിൻതുമ്പിലെത്തണം
അറിവു നേടി വളരണം
വെളിച്ചമായിത്തീരണം
നാവിലിന്നെഴുതുമീ
അക്ഷരം നിന്നിലെ
ആത്മചൈതന്യമായ്
നിറയുവാനാശംസകൾ
വാക്കിലും നോക്കിലും
കുലീനത ശീലിക്കണം
വാക്കു കൊണ്ടൊരാളെയും
നോവിക്കാതിരിക്കണം
അച്ഛനമ്മ, മാതൃഭാഷ
മാതൃരാജ്യമെന്നിവ
ആർദ്രമാംവികാരമായ്
മാനസേ വിളങ്ങണം
നല്ലതു പറയണം
നന്മ മാത്രം ചെയ്യണം
തിന്മയെ അകറ്റി നിർത്തി
ജീവിതം നയിക്കണം
വിത്തമാർജ്ജിക്കണം
നല്ല മാർഗത്തിലൂടെയെന്ന്
ചിത്തത്തിനുള്ളിൽ
എപ്പൊഴും നിനയ്ക്കണം
ജാതിയൊന്നേയുള്ളു
മനുഷ്യജാതിയെന്നു നീ
മറന്നിടാതെയെപ്പൊഴും
വളരണം മിടുക്കനായ്.
കെട്ടകാലമാണിത്
കെട്ടിടാതെ നോക്കണം
കുഞ്ഞുപൈതലേ നിനക്കായി
നേരുമാശംസകൾ
ഇന്ന് അക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുമക്കൾക്കുമായി സമർപ്പിക്കുന്നു..

By ivayana