ആദ്യാക്ഷരക്കനിവുതേടി
അമ്മതന്‍ തിരു മുൻപിൽ
അഞ്ജലികൂപ്പി നില്പൂ
ആയിരങ്ങൾ.
ജീവിത പുണ്യത്തിന്‍
തിരി തെളിക്കൂ..
സപ്തസ്വര വീണ മീട്ടും
സംഗീത സായന്തനം
പുലരിയായി
മാറ്റുമോ നീ അമ്മേ..
ജീവനില്‍ അറിവിൻ
നിറവേകുമോ
(ആദ്യാക്ഷരക്കനിവുതേടി …).
പാമരനല്ലോ ഞാന്‍
കനിവിന്‍ അറിവായി
നീ വിളങ്ങു.
അമ്മേ മൂകാംബികേ..
ഭുവനൈക സുന്ദരീ
മൂകാംബികേ ..
മൂകമെന്‍ മാനസം
നിറപൊന്‍ നാദമായി
ഒരുമാത്ര ധ്വനിയുണര്‍ത്തു.
ദേവീ ശരണമമ്മേ …..
(ആദ്യാക്ഷരക്കനിവുതേടി )
ദക്ഷിണ മൂകാംബികേ
പനച്ചികാടിൻ പുണ്യമേ
കൈതൊഴാം ദേവീ
നിറവിന്‍ നിറകുടമേ
എന്നാത്മാവില്‍
വിളയാടി
ആദ്യാക്ഷരം കുറിക്കൂ …
(ആദ്യാക്ഷരക്കനിവുതേടി ..).
അനില്‍ പി ശിവശക്തി