എല്ലാവര്‍ക്കും വിജയദശമിയാശംസകള്‍അക്ഷരം അഗ്നിയാണ് അറിവിന്റെ രക്ഷാകവാടമാണ്!

അമ്മ മലയാളം നന്മ മലയാളം
ആശാന്‍റെ ആശയം തൂവും മലയാളം
ഇടശ്ശേരി തന്ന പുണ്യ മലയാളം
ഈണത്തില്‍ പാടും കിളിപ്പാട്ട് മലയാളം
ഉള്ളൂര്‍ കാവ്യധാര തൂകും മലയാളം
ഊഞ്ഞാല്‍ പാട്ടിലുലഞ്ഞാടും മലയാളം
ഋഷികള്‍ ഭാഷ്യം മെനഞ്ഞ മലയാളം
എല്ലാം തികഞ്ഞുള്ള ഭാഷ മലയാളം
ഏഴഴകൊത്ത ഭാഷയാം മലയാളം
ഐശ്വര്യഭൂയിഷ്ഠം ശ്രേഷ്ഠ മലയാളം
ഒപ്പനപ്പാട്ടിന്‍ മൈലാഞ്ചി മലയാളം
ഓമനത്തിങ്കള്‍‍ പാട്ടിന്റെ മലയാളം
ഔജസമായൊരു കാവ്യ മലയാളം
അംഗരഞ്ജനം ചാര്‍ത്തിയ മലയാളം
അമ്മ മലയാളം ധന്യ മലയാളം

By ivayana