പലതും പ്രതീക്ഷിച്ചു
കോവിലിന്നുള്ളിൽ ഞാൻ ,
വജ്രാഭരണ വിഭൂഷിതനെന്നു
നിനച്ചിതു,
ചന്ദ്രകാന്തം നിറച്ച താലങ്ങൾ
ചുറ്റിനെന്നും നിനച്ചിതു ,
വൈഡൂര്യമാലകളാലംകൃതമെന്നും
നിനച്ചിതു പഴുതേ ഞാൻ …
തിക്കിൽ തിരക്കിൽ
വശംകെട്ടിതു –
ഞാൻ നിൻ മുന്നിൽ വന്നപ്പോൾ
കണ്ടതോ ഭഗവാനേ….
മഞ്ഞപ്പട്ടുടയാടയൽ പാതി
മറച്ചോരു പൂവുടലും,
നിറതിങ്കളിൻ ശോഭ പോൽ
വിളങ്ങീ വിളയാടും,
കാർവർണ്ണനേ തന്നേ
ഭഗവാനേ പൊറുക്കേണം…
ഒരു ചെറിയ മയിൽപ്പീലി നിറുകയിൽ
ചൂടിയ കണ്ണനേ കാണുകിൽ,
എന്റെ കണ്ണും മനവും നിറഞ്ഞിതു
ഉലകം വാണീടും കാർവർണ്ണാ….
കോടാനു കോടി ഭക്തരും വർണ്ണിക്കും
ഗുരുവായൂർ വിളങ്ങീടും കണ്ണാ ,
വേണ്ടാത്ത ചിന്തകളാൽ നിൻ മുൻപിൽ വന്നോരെന്റെ , കന്മഷമകറ്റി
എന്റെ മനസ്സിൽ കുടിയേറി നന്മകൾ
നിറച്ച് നിർവൃതി ഏകണേ…?

.

By ivayana