വാണീഭഗവതി
സരസ്വതീദേവീ
വാണീടേണമിന്നീ
കുരുന്നിൻ നാവുകളിൽ
ഓംകാരമായ് വിളങ്ങിടേണമമ്മേ…
അണുവുമടവും പൊരുളുമറിയാ-
കുരുന്നുകൾക്ക്
ഗർവ്വംകലരാതെ
നന്മയെക്കുറിക്കുവാൻ
അകമേവിലസുക
ദേവീമൂകാംബികേ…
ശക്തിസ്വരൂപിണി
ദേവീവിലാസിനിയരുളുക
അക്ഷയവാഗ്മയചരിതം.
അന്ധകാരമകറ്റി
അക്ഷമയില്ലാതകമേ
വിലസുകയമ്മേ ഭഗവതീ
ലക്ഷ്മീഗണപതി തമ്പുരാനേ.
നവാക്ഷരീമന്ത്രസ്വരൂപിണീ
ദുർഗ്ഗേഭഗവതീ ശക്തിരൂപിണീ
പ്രദക്ഷിണവഴിയരുളും
പ്രപഞ്ചചലനം
പ്രഭാപൂർണ്ണമീക്കുരുന്നു
ഹൃദയകമലങ്ങളിലെഴുതുക
സകലസരസ്വതി
ആനന്ദമോഹിനി
ആത്മവിദ്യാസ്വരൂപിണീ…
കുടജാദ്രീസൗപർണ്ണികാമൃതം
അറിവിന്നകമലരായ്
ഞങ്ങൾക്കേകുക
സിദ്ധിദാത്രീദേവീ..
അമ്മേ….. മൂകാംബികേ…