ജനനം 1928 മാർച്ച്‌ 25

മരണം 1975 ഒക്ടോബർ 27

സ്വന്തം ജന്മസ്ഥലം തന്നെ പേരാക്കി മാറ്റിയ മഹാകവിയായിരുന്നു
വയലാർ രാമവർമ്മ.
ആദ്യ കാലങ്ങളിൽ കവിതകളായിരുന്നു അദ്ദേഹത്തിന്റെ കേളിരംഗം പിന്നെ നാടകഗാന രചനയിലേക്കും, ചലച്ചിത്ര ഗാനരചനയിലേക്കും
അദ്ദേഹത്തിന്റെ തൂലിക വിസ്മയത്തിന്റെ ഇന്ദ്രജാലങ്ങൾ തീർത്തു.
സാമൂഹ്യ അനീതിക്കും, വർഗീയതക്കുക്കുമെതിരെ അദ്ദേഹം തന്റെ തൂലിക പടവാളാക്കി.
ഇന്നത്തെ കാലഘത്തിൽ വളരെ പ്രസക്തിയുള്ള വരികളായിരുന്നു അദ്ദേഹത്തിന് ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ
” മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു” എന്ന വരികൾ.
തികഞ്ഞ മതേതര വാദിയും പുരോഗമന വാദിയുമായിരുന്ന അദ്ദേഹം എഴുതിയ
ഈശ്വരൻ ഹിന്ദുവല്ല ക്രിത്യാനിയല്ല ഇസ്ലാമല്ല എന്ന വരികൾ മലയാളികൾ ഒരിക്കലും മറക്കില്ല.
വരികളിൽ പ്രണയവും വിപ്ലവും വിരഹവും തത്വശാസ്ത്രവും നിറച്ചു മലയാളികകളെ ചിന്തിക്കാനും നവീകരിക്കാനും ശ്രമിച്ചു മഹാനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പ്രധാന കൃതികൾ
പാദമുദ്രകൾ, കൊന്തയും പൂണുലും, ഒരുയുദാസ് ജനിക്കുന്നു, സർഗ്ഗസംഗീതം, രാവണപുത്രി, അശ്വമേധം, എന്നിവയാണ്.
പുരസ്‌കാരങ്ങൾ
1961- ൽ സർഗ്ഗസംഗീതത്തിനു സാഹിത്യ അക്കാദമി അവാർഡ്.
1969 – 72 74, 75 വർഷങ്ങളിൽ കേരളാ സർക്കാർ അവാർഡുകൾ മികച്ച ഗാനരചനക്ക്‌.
250 ചലച്ചിത്രങ്ങൾക്കായി 1300 പാട്ടുകൾ
25 നാടകങ്ങൾക്കായി 150 ഗാനങ്ങൾ.
G ദേവരാജൻ മാഷുമായിച്ചേർന്നു 1955 -ൽ ചതുരംഗം എന്ന ചിത്രം മുതൽ 1975 -ൽ മരിക്കും വരെ 755 ഗാനങ്ങൾ എഴുതി ലോക റെക്കോർഡ് സൃഷ്ടിച്ചു.
ചക്രവർത്തി, സന്യാസിനി, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, തുടങ്ങി നുറു കണക്കിന് കാലാതീതമായ പാട്ടുകൾ അദ്ദേഹം രചിച്ചു…
ഒടുവിൽ വെറും 47 വയസ്സിൽ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ കൊതിതീരും വരെ ഇവിടെ ജീവിച്ച് മരിക്കാൻ ആഗ്രഹിച്ച അദ്ദേഹം സ്വർഗത്തിൽ നിന്നും വിരുന്നു വരാറുള്ള ചിത്രശഭങ്ങളെ പോലെ സ്വപ്‌നങ്ങൾ ഉപേക്ഷിച്ചു യാത്രയായി…..
എങ്കിലും മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന് മരണമില്ല…
45 മാത് ഓർമ്മ ദിനത്തിലും അതുകൊണ്ടാണ് നാം അദ്ദേഹത്തെ
നമ്മുടെ ഹൃദയത്തിന്റെ ശ്രീകോവിലിൽ കുടിയിരുത്തുന്നത്.
പാട്ടുകളുടെ കവിതകളുടെ രാജകുമാരന് ഹൃദായാഞ്ജലി….
…………Raj……….

By ivayana