മന്ദാരപുഷ്പം വിരിഞ്ഞൊരു സൗന്ദര്യ
മന്ദഹാസത്തിന്നുടമയാം നിന്നുടെ
മനസ്സിലിടം കേറി വന്നോരു നിമിഷമേ
മനതാരിൽപ്പൂക്കൾതൻ വസന്തവും വന്നല്ലോ
വിശേഷമായെന്ത് ചൊല്ലുവാൻ നിന്നോട്
വിശ്വാസമെന്നതു മാത്രമല്ലാതെയൊന്നുമേ
ചൊല്ലിപ്പറഞ്ഞു പരത്തിപ്പറയുവാൻ
ചൊല്ലുവിളിയില്ല, കാര്യകാരണം മാത്രവും
രാവിൽ നിലാവിൽ മാനത്തു നോക്കവേ
രാഗേന്ദുകിരണങ്ങൾ ഉള്ളറതന്നിലായ്
രാഗ വിസ്താരം നടത്തിത്തുടങ്ങുമ്പോ
രാക്കിളിപ്പാട്ടുകൾ കോറസ്സു പാടുന്നു.
അഭൗമ സൗന്ദര്യ ദർശനമാണത്
അനുഗമിച്ചീടുന്നതോ നീതന്നെയല്ലയോ
അനുരാഗമൊന്നുമനതാരിൽ കേറിയാൽ
അനുദിനം സൗന്ദര്യമേറിടും കട്ടായം
പിന്നെക്കന്നത്തരങ്ങൾ പരസ്പരമിഷ്ടമായ്
പിന്നിടും കാലങ്ങൾ ഓർമ്മക്കായ് വച്ചിട്ട്
ഉള്ളറിഞ്ഞു പിന്നെ ചിരിക്കുന്ന കാലത്ത്
ഉള്ളിലെ കാമുകർ വീണ്ടുമുദിച്ചിടും
….പ്രകാശ് പോളശ്ശേരി