കവിത സ്മരണയാണ്. കവിത വിപ്ലവമാണ്.
കവിത മൂലധനമാണ് പലതിനും,
പല സമരങ്ങൾക്കും,
പല ജീവിതങ്ങൾക്കും.
ഗത കാലത്തിൻ്റെ ഹൃദയ വേഗങ്ങളെ അതേ പടി ഉൾക്കൊണ്ടിരിക്കുന്ന ഒരു പിടി കവിതകൾ എന്നും മലയാളത്തിൻ്റെ ദീപസ്തംഭങ്ങളാണ്.അതിലൊന്നാണ് വയലാറിൻ്റെ ‘സംസ്കാരത്തിൻ്റെ നാളങ്ങൾ’
യാതൊരു മുഖവുരയുടെയും ആവശ്യമില്ലാത്ത ഒരു കവി.
വയലാർ സ്മരണ വ്യക്തിപരമായിപ്പറഞ്ഞാൽ
”നിത്യ സ്മരണയ്ക്കെന്തിനു വെറുതേ
പ്രത്യേകിച്ചൊരു സ്മരണ ദിനം”
സംസ്കാരത്തിൻ്റെനാളങ്ങൾ
വയലാർരാവർമ്മ
കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ.
അതു പറയുമ്പോളെന്നുടെ നാടിന്നഭിമാനിക്കാൻ വകയില്ലേ.
അറിയാം നിങ്ങൾക്കൊരു കഥയല്ലത്പൊരുതും വർഗ്ഗ ചരിത്രത്തിൽ ഉടെനീളം ചുടു ചോരയിലെഴുതിയ തുടു തുടെ നിൽക്കും പരമാർത്ഥം.
പണ്ടിവിടത്തെത്തൊഴിലാളികളെക്കണ്ടിട്ടുള്ളവരുണ്ടാകും അവരെക്കണ്ടാൽ സമുദായത്തിന്നടിമുടിയടിമുടി കലികേറും.
ദുഃശകുനങ്ങൾ നാടുമുടിക്കാൻ പിച്ച നടക്കും പ്രശ്നങ്ങൾ എഴുനേൽക്കാൻ വയ്യൊന്നിനുമെന്നാൽ മിഴികളിലൊക്കെ തീയെരിയും.
ചില വേളകളിൽ കൂട്ടം കൂടിച്ചിലർ പോകുന്നതു കാണുമ്പോൾ സമുദായത്തിലെ മേൽ പന്തികളിൽ ക്ഷമകേടൊരു കരി നിഴൽ വീശും.
പണിചെയ്യുന്നൊരതുങ്ങൾക്കുണ്ടായ് പറയാൻ തമ്മിൽ കാര്യങ്ങൾ പണിചെയ്താലും വയർ നിറയില്ലേ തുണിയില്ലരിയില്ലെന്നാണോ ?
അവർ ചിന്തിച്ചു,തലകാഞ്ഞപ്പുറമവരുടെ ജന്മികൾ വീർക്കുന്നു തൊഴിൽ ചെയ്യുകയില്ലെന്നിട്ടും വയറൊഴിയില്ലവയൊരു മല പോലെ.
ഉണരും മുൻപേ തൊഴിൽ ശാലകളുടെ ഉടമസ്ഥന്മാരൊരു ദിവസം കണി കണ്ടു തൊഴിലാളികൾ പലരും കൊടിയും കൊണ്ടു നടക്കുന്നു.
എന്തു പിരാന്താണവർ ചിന്തിച്ചു,ചിന്തിച്ചിട്ടൊരു പിടിയില്ല അവരന്നവരുടെ കൂലിക്കാരോടുപദേശിച്ചൂ പലവട്ടം തലയിൽ ചകിരിച്ചോറും തിരുകിത്തെണ്ടി നടക്കും കഴുതകളെ കൊടിയും യോഗവുമൊന്നും നിങ്ങൾക്കുടയവരാകില്ലൊരു നാളും.
എല്ലു നുറുങ്ങയടങ്ങിയൊതുങ്ങി വല്ലതുമിവിടെപ്പണി ചെയ്താൽ പട്ടിണിയെങ്കിലുമില്ലാതരവയർ കഷ്ടിയിലിങ്ങനെ നിറയിക്കാം.
കേൾക്കുന്നില്ലവർ,മുതലാളികളിലൊരൂക്കൻ ഞെട്ടലതുൾച്ചേർത്തു അവർ ഞെട്ടുന്നു തൊഴിലാളികളുടെ അണികളിലെന്തോ പുകയുമ്പോൽ പുകയായങ്ങനെ നിന്നില്ലാളിപ്പടരുകയായീ തീമലകൾ.
ഉലയൂതുകയായ് നാടിൻ നെഞ്ചിൽ ചലനത്തിൻ ചുടു ചൂളങ്ങൾ അക്കൊടുകാറ്റിൻ ഗതിവേഗതയെ സർക്കാരും മുതലുടമകളും ഒന്നിച്ചൊച്ചൊന്നിച്ചെതിരിട്ടപ്പോൾ ചുടു നിണമൊഴുകീ ചോലകളിൽ തോക്കും മജ്ജയുമുയിരുമുരുക്കും നേർക്കുകയായി പല വട്ടം വെടികൊണ്ടായിരമലറി മരിച്ചു ചുടു ചോരയ്ക്കൊരു ചങ്കൂറ്റം.
ചോര ചുവയ്ക്കും ഞങ്ങടെ നാട്ടിലെ നീരാവിക്കും മണലിന്നും കറുകത്തുമ്പിലെ മഞ്ഞണി മുത്തിലുമൊരു തുള്ളിച്ചുടു നിണമില്ലേ ഇവിടെക്കായലിലൊഴുകിപ്പോകും കവിതയ്ക്കുണ്ടൊരു കഥ പറയാൻ വെടിയേറ്റന്നു തുളഞ്ഞ മരങ്ങൾ ഇടിവെട്ടുന്നൊരു കഴിവില്ലേ.
നഷ്ടപ്പെട്ടു പലരും പലതും പട്ടിണിയുടെയാ സമരത്തിൽ കായലിനരികിലെ ആ മാളികയിൽ കാണും ഫാക്ടറിയുടമസ്ഥൻ നാടിനുവേണ്ടിത്തൊഴിലാളിയെ നായാടിയ ധീരത മാനിക്കാൻ സൈനിക മേധാവികളെ വരുത്തി സദ്യ നടത്തിയ നേരത്തിൽ.ഖദർ ഷാൾ കൊണ്ടു വിയർപ്പൊപ്പിക്കൊണ്ടിതു വിധമൊന്നു ചിരിച്ചോതീ;
”നഷ്ടം വന്നു പലതും,നമ്മുടെ ചൊട്ടത്തയ്യിനു വെടി കൊണ്ടു പുറ്റുകൾ പോലെ പിടിക്കും നല്ലൊരു പുത്തൻ തൈത്തല പോയല്ലോ”.
ചെത്തിപ്പൂവുകൾ ചോരപ്പുള്ളികൾ കുത്തും മുണ്ടക വയൽ വക്കിൽ ചൂളമടിക്കും തോടിന്നരികിൽ ചൂടു പിടിച്ചൊരു കുടിലിങ്കൽ പൂവൻ വാഴച്ചുവടുകൾ ചിക്കും തേവൻ പുലയൻ പറയുന്നു,
”ഇന്നിവിടേയ്ക്കു തടങ്കലിൽ നിന്നിനിയെൻ മകനെത്തിടുമെൻ മുന്നിൽ;പട്ടാളക്കാരേപ്പുകളേപ്പുകൾ കൊട്ടിയൊടിച്ചു ഞെരിച്ചില്ലേ ? സർക്കാരിൻ നെറികേടുകളോടെതിർ നിൽക്കാനെത്തിയ സമരത്തിൽ.അങ്കം വെട്ടിയൊരെന്മകനിന്നൊരു വൻ കൊലമരമാണരികത്തിൽ അവനെച്ചൂണ്ടി തലമുറ പറയും അഴകൻ നമ്മുടെ മുൻഗാമി”
നാടിനുവേണ്ടി ധീരതയോടടരാടിയ മർദ്ദിത ജനതതിയെ കൊന്നു കുഴിച്ചിട്ടൊരു ചെമ്മണലിൻ കുന്നിനടുത്തൊരു ചെറു കുടിലിൽ, പറയുകയാവും ചുടു മിഴി നീരോടറുപതടുത്തൊരു പടു കിഴവി,
”അരിയും തുണിയും കിട്ടാതങ്ങനെ മരണപ്പൊത്തിൽ പിടയും നാൾ;അതു ചോദിച്ചാൽ ചോദിപ്പവരുടെ മുതുകു പൊളിക്കും ഭരണക്കാർ.അവരോടെതിരിട്ടെത്തിയ നാട്ടാരവരുടെ തോക്കിന്നിരയായി.അയ്യോ!
പൊയ്പ്പോയെന്നരുമക്കുഞ്ഞന്നു നടത്തിയ സമരത്തിൽ.ചങ്കിലൊരുണ്ട തറച്ചതിൽ നിന്നും ചെങ്കുടൽ തള്ളിയൊരാ രൂപം
വയ്യേ,വയ്യതു കാണാൻ മകനെ നീയാ മണ്ണിലുറങ്ങുന്നു.ഇന്നാടെന്തൊരു നാടാണെന്നിനിയെന്നെയുമവിടേയ്ക്കെത്തിക്കും
തോക്കും ലാത്തിയുമായ് മുടി തുള്ളിയ സർക്കാരിൻ നെറികേടുകളെ
എതിരിട്ടവരുടെ ഹൃദ്രക്തത്താൽ കുതിരും വെള്ള മണൽ തരികൾ
നാളത്തെ പുതു സംസ്കാരത്തിൻ നാളം നെയ്യുകയാണെന്നും”
…..