ഇപ്പോൾ തിരഞ്ഞെടുപ്പ്;കേരളത്തിൻ്റെ മരണവാറൻ്റ്.മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന അവസരങ്ങളിൽ മൃഗങ്ങൾപോലും വംശശത്രുതയും, അഹന്തയും, വിദ്വേഷവുമെല്ലാം മറക്കും.ആത്മരക്ഷാർത്ഥം അവർ പരസ്പരം സഹായിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നു.മൃഗസഹജമായ ആ സ്വഭാവവൈശിഷ്ട്യംനമ്മുടെ അധികാരമോഹികളായ രാഷ്ട്രീയവംശത്തിനുണ്ടെന്നു തോന്നുന്നില്ല.ദിനംപ്രതി കേരളത്തിൽ കോവിഡിൻ്റെ ഇരകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരി-ക്കുന്നു.ദാരിദ്ര്യവും, പട്ടിണിയും, രോഗപീഡയും, മരണവും നാട്ടിൽ ഭീതിദമായ പരിഭ്രാന്തി പടർത്തുന്നു.ജനാധിപത്യവ്യവസ്ഥിതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ മുഖ്യമായും ചെയ്യേണ്ടത്, പരസ്പരധാരണ -യോടെ ജനനന്മയ്ക്കും, രാജ്യസുരക്ഷ -യ്ക്കും ഉതകുന്ന തീരുമാനങ്ങളും, നടപടികളും കൈക്കൊള്ളുകയെന്നതാണ്.ഭരണത്തിലുള്ളവർക്കും, പ്രതിപക്ഷത്തി -ലുള്ളവർക്കും ഒരേ പോലെ ഇത് ബാധകമാണ്.വിദേശാക്രമണത്തിൻ്റെയോ, അത്യപകടക-രമായ ആഭ്യന്തര ഭീഷണിയുടെയോ ആപത്ഘട്ടങ്ങളിൽ ഇരുവിഭാഗങ്ങളും താല്ക്കാലികമായി എല്ലാ ലാഭനഷ്ട കണക്കുകളും മറന്ന് ഏകമനസ്സോടെ നാടിനേയും, നാട്ടാരേയും സംരക്ഷിക്കുക – യെന്ന ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുക പതിവാണ്.മുമ്പ് ഇന്ത്യയിലും, യുദ്ധകാലങ്ങളിൽ ഈ ജനാധിപത്യമര്യാദ അനുവർത്തിച്ചു പോന്നിട്ടുണ്ട്.കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം കൊണ്ട് കേരളീയർ കഠിനപ്രയത്നത്തിലൂടെ നേടിയതെല്ലാം, നാൾക്കുനാൾ കുതിച്ചുയരുന്ന കോവിഡ് വ്യാപനത്തി -ലൂടെയും, മരണത്തിലൂടെയും നഷ്ടപ്പെട്ടു പോകുന്ന മട്ടിലായി കാര്യങ്ങൾ ഇപ്പോൾ.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള കമ്മീഷൻ്റെ വിജ്ഞാപനം വായിച്ചാലറിയാം, തിരഞ്ഞെടുപ്പിനേക്കാളേറെ പ്രാധാന്യം കൊടുക്കേണ്ടത് ‘കോവിഡി’നാണെന്ന്!വസ്തുതകൾ അത്രയ്ക്ക് ഗുരുതരമാണ്.തിരഞ്ഞെടുപ്പിൻ്റെ പ്രാദേശിക പ്രാധാന്യം മൂലം, കേരളത്തിലെ ഏത് ഓണം കേറാമൂലയിലും, വീടിനുള്ളിലും, എത്ര നിയന്ത്രിച്ചാലും, ഒഴിവാക്കാനാവാത്ത ജനസമ്പർക്കവും, കൂട്ടമായ ഇടപഴകലും ഉണ്ടാകുകയും അത് വലിയ അപകടം വരുത്തിവയ്ക്കാനുമാണ് സാധ്യതയേറെ.ഡിസംബറിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേരളത്തിൽ ‘കൂട്ടമരണ കാല’ മായിരിക്കും കാണാൻ സാധ്യത!കഴിഞ്ഞ വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൻ്റെയും, അനാവശ്യമായ രാഷ്ട്രീയപ്രക്ഷോഭങ്ങളുടെയും കെടുതിയിൽ നിന്ന് നാമിനിയും മോചിതരായിട്ടില്ലെന്ന് ഓർക്കേണ്ടതുണ്ട്.കേവലംപ്രാദേശികമായ അല്ലറച്ചില്ലറ അധികാരക്കൊതി കാരണം, ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിന് ഇടവരുത്താതിരിക്കുന്നതല്ലെ നല്ലത്?തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാൻ തയ്യാറാകണം.

By ivayana