പ്രണവ മന്ത്രങ്ങൾ
ജപിച്ചു അവനൊരു
പ്രഭാത സൂര്യനായ്
മാറി
പ്രണയ ലഹരിയിൽ
അലിഞ്ഞു അവളൊരു
സുവർണ്ണ സ്വപ്നമാ-
യൊഴുകി
പ്രദോഷ ചന്ദ്രിക
കൗതുക മോടതു
വെണ്ണിലാ കൊണ്ടൊരു
പ്രണയകാവ്യമാക്കി
നീല നിശീധിനി
നിദ്രയിലൊക്കെയാ
കവിതയെ മെല്ലെ
യൊഴുക്കി
നിദ്രയിലൂടവ
യാലോലമാടി
വരുന്നതു കണ്ടവ-
രാനന്ദം കൊണ്ടു
ആഴത്തിൽ നിന്നു
മുയരും നുര പോലെ
ചുണ്ടുകൾ സുസ്മിതം
കൊണ്ടു
പ്രണവ മന്ത്രങ്ങൾ
ജപിച്ചു അവനൊരു
പ്രഭാത സൂര്യനായ്
മാറി
പ്രണയ ലഹരിയിൽ
അലിഞ്ഞു അവളൊരു
സുവർണ്ണ സ്വപ്നമാ-
യൊഴുകി

By ivayana