വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രാദേശിക വിലാസം ചേര്‍ക്കാം.. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കോണ്‍സല്‍ സിദ്ധാര്‍ത്ഥ കുമാര്‍ ബരേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”യുഎഇയില്‍ വളരെക്കാലമായി താമസിക്കുന്ന പലര്‍ക്കും ഇന്ത്യയില്‍ സാധുവായ ഒരു വിലാസമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് യുഎഇയുടെ പ്രാദേശിക വിലാസം പാസ്പോര്‍ട്ടില്‍ ചേര്‍ക്കാം,’- സിദ്ധാര്‍ത്ഥ കുമാര്‍ ബരേലി പറഞ്ഞു.

അതേസമയം, നിലവിലുള്ള പാസ്പോര്‍ട്ടുകളിലെ വിലാസത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാറ്റം വരുത്താന്‍ പാസ്പോര്‍ട്ട് ഉടമകള്‍ പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷിക്കണം, അതില്‍ വിലാസത്തില്‍ മാറ്റം വരുത്താമെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാടകയ്ക്കെടുത്തതോ സ്വയം ഉടമസ്ഥതയിലുള്ളതോ ആയ സ്ഥലങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

തങ്ങളുടെ യുഎഇ വിലാസം പാസ്‌പോര്‍ട്ടില്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനായി ചില രേഖകള്‍ ഹാജരാക്കേണ്ടി വരും. യുഎഇയില്‍ താമസിക്കുന്നതിനുള്ള തെളിവായി വൈദ്യുതി, വാട്ടര്‍ (DEWA / FEWA, SEWA) അല്ലെങ്കില്‍ വാടക കരാര്‍ / ടൈറ്റില്‍ ഡീഡ് / എന്നിവയും സ്വീകരിക്കുമെന്ന് ബരേലി വ്യക്തമാക്കി.

അതേസമയം തന്നെ, വിദേശത്തുള്ള ഇന്ത്യക്കാരുടെ പോലീസ് പരിശോധനയ്ക്ക് അപേക്ഷകന്റെ വിലാസം പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് നയതന്ത്രജ്ഞന്‍ വ്യക്തമാക്കി. പ്രവാസി ഇന്ത്യാക്കാര്‍ രാജ്യത്തെ മേല്‍ വിലാസം മാറ്റുവാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ അതിനായി ചില രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. മേല്‍വിലാസം മാറ്റാന്‍ ഹാജരാക്കാന്‍ കഴിയുന്ന ചില രേഖകള്‍ താഴെ പറയുന്നു.

1. ആധാര്‍ കാര്‍ഡ് / ഇ-ആധാര്‍ / ആധാര്‍ നമ്പര്‍ അടങ്ങിയ കത്ത്.

2. ജീവനക്കാരുടെ കാര്യത്തില്‍ കേന്ദ്ര / സംസ്ഥാന സര്‍ക്കാരിന്റെ എസ്റ്റേറ്റ് ഓഫീസ് / പൊതുമരാമത്ത് വകുപ്പ് നല്‍കിയ സര്‍ക്കാര്‍ താമസത്തിന്റെ അലോട്ട്‌മെന്റ് കത്ത്.

3. അപേക്ഷകന്റെ നിലവിലുള്ളതും സാധുവായതുമായ റേഷന്‍ കാര്‍ഡ്

4. ഡ്രൈവിംഗ് ലൈസന്‍സ്

5. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫോട്ടോ ഐഡി കാര്‍ഡ്

6. വൈദ്യുതി ബില്‍

7. പ്രശസ്തവും അറിയപ്പെടുന്നതുമായ കമ്പനികളില്‍ നിന്നുള്ള ലെറ്റര്‍ഹെഡില്‍ തൊഴിലുടമയുടെ സര്‍ട്ടിഫിക്കറ്റ്

By ivayana