അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രവാസി ചാനലിനുവേണ്ടി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദം ‘അമേരിക്കയില്‍ ആര്’ വെള്ളിയാഴ്ച സംപ്രേഷണം ചെയ്യും. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 10 മണിക്ക്. (ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7.30)
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മനു തുരുത്തിക്കാട് നയിച്ച സംവാദത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സോജി വര്‍ഗീസ്, മാത്യു വെട്ടുപാറപ്പുറത്ത് എന്നിവരും, ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ബെന്നി സഖറിയാസ്, ജോണ്‍ ജോസഫ് എന്നിവരും പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് നടത്തിയ സംവാദം പ്രകൃതിരമണീയമായ പോര്‍ട്ടര്‍ റാഞ്ചില്‍ ആയിരുന്നു ചിത്രീകരണം. അത്യന്തം വാശിയേറിയ, എന്നാല്‍ പരസ്പരം ബഹുമാനത്തോടെ ഇരു വിഭാഗവും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ജിജി ഏബ്രഹാം പ്രൊഡ്യൂസറും, സോദരന്‍ വര്‍ഗീസ് പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജുമാണ്. 
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്ബുക്ക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പ്രവാസി ചാനല്‍.കോമിലും, ഇമലയാളിയി വെബ്‌സൈറ്റില്‍ക്കൂടിയും, ചൈത്രം ടിവി, വേള്‍ഡ് ബിബി ടിവി എന്നീ സംവിധനങ്ങളില്‍കൂടിയും പ്രവാസി ചാനല്‍ കാണാവുന്നതാണ്.  

By ivayana