എവിടെയെൻ മലരണിക്കാടുകൾ…
എവിടെയെൻ പുഞ്ചനെല്പാടങ്ങൾ…
എവിടെയെൻ പച്ചപ്പനംതത്തകൾ…
എവിടെയെൻ തണ്ണീർത്തടങ്ങൾ…
എവിടെയെൻ കായലോരങ്ങൾ…
എവിടെയെൻ നിളയുടെ കളകളാരവങ്ങൾ…
എവിടെയെൻ പ്രൗഢമാം പശ്ചിമഘട്ടങ്ങൾ…
എവിടെയെൻ മധുരമാം മലയാളമൊഴികൾ…
പിറക്കുമോ ഇനിയിവിടെയൊരു തുഞ്ചൻ…
പിറക്കുമോ ഇനിയിവിടെയൊരു കുഞ്ചൻ…
പിറക്കുമോ ഇനിയിവിടെയൊരു ഗുരുദേവൻ…
പിറക്കുമോ ഇനിയിവിടെയൊരു മഹാബലി…
പിറക്കുമോ വീണ്ടുമൊരു പരശുരാമൻ…
പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം..?
ഗീത മന്ദസ്മിത