മാതൃഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നാട് സ്വന്തമായുള്ളത് എത്ര അഭിമാനകരമായ കാര്യമാണ്.
മൂന്നു കോടിയിൽപ്പരം വരുന്ന മലയാളികൾക്ക്, ‘എൻ്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടും,തെല്ല് വികാരപാരവശ്യ -ത്തോടും ലോകജനതയ്ക്ക്
തൊട്ടു കാണിച്ചു കൊടുക്കാൻ, പൂർവ്വികർ നേടി വരമായി കൈമാറിയ
‘ദൈവത്തിൻ്റെ സ്വന്തം നാടു’ള്ള നാമെത്ര ഭാഗ്യവാന്മാർ!
‘സൗഗന്ധികസുരസൂനസൗരഭ്യം’ പോലെ ലോകത്തിൻ്റെ ഏതു കോണിലുമുള്ള മലയാളികളിലൂടെ ലോകജനത അത് അറിയുന്നു, ആസ്വദിക്കുന്നു.
നവംബർ ഒന്ന് തിരുവോണം പോലെ മലയാളിക്ക് പുണ്യദിനവും, ഉത്സവ ദിനവു-മാണു്.
അതിലൊക്കെയേറെ, ഇപ്പോൾ കോവിഡ് മഹാമാരിയുടെ സർവ്വസംഹാരശേഷിയെ ചങ്കൂറ്റത്തോടെ ചെറുത്തു തോൽപ്പിക്കാൻ കഴിവുള്ള ഭരണാധികാരികളുടെ നാടായി, ലോകം മുഴുവൻ കേരളം ശ്രദ്ധാകേന്ദ്രവു-മാണ്.
ഇന്ത്യയ്ക്കുള്ളിലാണെങ്കിൽ,
Public AffairsCentre ഉം, റിസർവ്വ് ബാങ്കും, ‘ഭരണനിർവ്വഹണസമർത്ഥ്യ’ത്തിൽ കേരളത്തിന് ഇന്ത്യയിൽ ഒന്നാം സ്ഥാനം പ്രഖ്യാപിച്ച വേള കൂടിയായിരുന്നു.
മലയാളികളുടെ അന്തരംഗം അഭിമാന -പൂരിതമാകേണ്ട അസുലഭദിനം.
എന്നാൽ കുറച്ചു രാഷ്ട്രീയാധികാരമോഹി-കൾ മാത്രം വഞ്ചനദിനവും, നിൽപ്പുദിനവും
ആഘോഷിച്ച്, ഈ സുദിനത്തിൻ്റെ മുഖത്ത് കാരിവാരി തേച്ചു!
എത്ര തന്നെ കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും, നവംബർ ഒന്ന് മലയാളികൾ ഒന്നിച്ച് ആഘോഷിക്കേണ്ട ദിനമായിരുന്നില്ലെ?
മാതൃഭാഷയേയും, പിറന്നമണ്ണിനേയും എന്നും സ്വപ്നം കണ്ടുറങ്ങുന്ന പ്രവാസി മലയാളികളുടെ മനോവികാരങ്ങളേ -യെങ്കിലും മാനിക്കേണ്ടതായിരുന്നു.
അധികാരമോഹവും, അധികാരക്കൊഴുപ്പും മൂലം, കുറെ രാഷ്ട്രീയ പിശാചുക്കൾ, ലോകപ്പെരുമ നേടിയ മലയാണ്മയെ ഇല്ലായ്മ ചെയ്യുന്നത് തടയുവാൻ നമ്മൾ ഉണർന്നു പ്രവർത്തിക്കണം.
‘കേരളമെന്നു കേട്ടാൽ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളിൽ ‘ എന്നു പാടിയ മഹാകവേ, ഞങ്ങളോട് പൊറുക്കേണമേ.