സ്നിഗ്ധമാം പൗർണ്ണമിരാവിൽ
ഭാസുര തൂവെള്ള കഞ്ചുകം
ചാർത്തിയ വിൺമങ്കേ, മന്നിലായ്
ചിത്രകം വരയുന്നുവോ നീ !
അനിതരമാമൊരു അനുഭൂതിയാൽ
ചേലൊത്ത പാതിരാച്ചില്ലയിൽ
വൈമല്യമൊടെ വികചയായ്
രാഗിണിയാം നിശാസുരഭികൾ!
സുഭഗമായ് മാകന്ദവനിയിൽ
പഞ്ചമം പാടുന്ന പൂങ്കുയിലേ
നിന്നുടെ സ്വരധാരയിൽ ലയിച്ചു
നൂതന രാഗമൊടെ ഏറ്റുപാടി ഞാനും!
ചാമരം വീശുന്ന തരളമാം തെന്നലേ,
അകലെയാ വനികയിലായ്
പൂത്തുലയും പാരിജാതത്തിൻ
പ്രസരിതമാം പരിമളമതോ?
രജനിതൻ നിരുപമശോഭയിൽ
നിനയാതെ നിന്ന നേരം എന്നുടെ
കരളുണർന്നു,കവനം പൂത്തുവല്ലോ
തുഷ്ടിയാൽ ചിത്തം പ്രോമാർദ്രമായ്!
🖋️ ബേബിസബിന