കാടുകൾ വെട്ടി മലകൾ തെളിച്ചു
പൊന്നിൻ പറുദീസ പണിയാനായ്
കന്നുകൾ കൂട്ടി നടവഴി താണ്ടി
സ്വർണ്ണകതിരുകൾ വിതയ്ക്കാനായ്
തോടുകൾ വെട്ടി കാനകളാക്കി
നടവഴി ഇടവഴി ചാലുകളാക്കി
കലപ്പകൊണ്ടു ഉഴുതുമറിച്ചു
മണ്ണിൽ പൊന്നുവിളയിക്കാൻ
വിത്തുവിതച്ചു തണ്ടുകൾ നട്ടു
കളകൾ പറിച്ചു ഞാറുകൾ നട്ടു
തെങ്ങിൻ തോപ്പുകൾ വെട്ടിയൊതുക്കി
വള്ളികൾ പലവിധം നട്ടുനനച്ചു
കറ്റകൾ കൊയ്യാൻ പോകുംനേരം
തോരാമഴയും താണ്ഡവമാടി
പ്രളയക്കെടുതിയിൽ മുങ്ങിയവയെല്ലാം
സ്പടികംപോലെ തച്ചുതകർത്തു.
(സ്വപ്ന അനിൽ )