ഇന്നലെകൾ നഷ്ടമായവർ,
ഇന്നിന്റെ ചിന്താമണ്ഡലത്തിൽ കയറി
വലിച്ചെറിഞ്ഞവയെല്ലാം സ്വപ്നങ്ങളുടെ
കുപ്പത്തൊട്ടിയിൽ ചികഞ്ഞുനോക്കുന്നു.. !
അവിടെക്കണ്ടതെല്ലാം ചീഞ്ഞുമറിഞ്ഞു
തിരിച്ചറിയാൻ കഴിയാത്തതായിരുന്നു.
പിന്നീടുതിരഞ്ഞതെല്ലാം മൺമറഞ്ഞുപോയ
ഓർമകളുടെ ചപ്പുചവറുകളും.. !
കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂ
വാക്കുപോയ ഇഷ്ടങ്ങളും
ചിതലരിച്ച ബന്ധങ്ങളും കാണാത്തതായ
രക്തം വറ്റിപ്പോയ സ്വന്തങ്ങളും… !
ചിതലരിച്ചുപോയ മച്ചിൽ മരങ്ങളെല്ലാം
കുശുകുശുത്തങ്ങനെ കണ്ടാലും
തിരിച്ചറിയാത്തപോലെ തെളിയാത്തതായി
ഒമനിച്ചുകൊണ്ടുനടന്ന
മാതാപിതാക്കളെപോൽ… !
കോലങ്ങൾ തെളിഞ്ഞു വരും കാലം
ഒന്നുമോർക്കാതെ വീണ്ടും കടൽ കടന്നും രക്ഷനേടാം,
മാതൃഭൂമിയിൽ ബാക്കിയുള്ള
പ്രേതാത്മാക്കളെയെല്ലാം പുറംകാലിനാൽ മാറ്റിയിട്ട്… !
ഞാനോ മർത്യൻ,
പിന്നാമ്പുറ കഥകളെല്ലാം മറക്കുന്നവൻ,
അറിവിന്റെ മൂർത്തരൂപമെന്നുകവികൾവാഴ്ത്തി –
പ്പാടുന്നോർ, നന്മയും തിന്മയും ചികയുന്നോർ.. !
ബിനു ആർ.