ഓർമ്മകൾ
പൂത്തിരുന്നത്
എൻ്റെ
ജഡയ്ക്കുള്ളിലായിരുന്നു
ചുറ്റിപ്പിണഞ്ഞു
നീളമേറിയ
ജഡകൊമ്പുകൾ
എന്നിലെ
വിഷാദാഗ്നിയായിരുന്നു
രണ്ടുധ്രുവങ്ങളിൽ
പെട്ടുലഞ്ഞമനസ്സ്
വിധിയെ
പഴിചാരി
വിദൂരതയിൽ
മൗനത്തെവിറ്റവരുടെ
തിരുത്തിയെഴുതുന്ന
കവിതകളിൽ
ഒരു
നിയോഗംപോൽ
മറുവരികുറിച്ചിരുന്നു
അതിജീവനത്തിൻ്റെ
വേഷപകർച്ചകളാൽ
മൗനനൊമ്പരങ്ങുടെ
വേനൽമഴ
നനഞ്ഞിരുന്നിട്ടും
കർമ്മഫലങ്ങൾ
വേട്ടയാടി
ഓർമ്മകളിൽ
തീപടർന്നു
ഉൾച്ചൂടേറ്റു
പിടഞ്ഞുണർന്നു
ജഡകെട്ടിയ
ശിരസ്സുഴിഞ്ഞു
മന്ത്രിച്ചു
ഇതെൻ്റെനിയോഗം
ഇരുട്ടിന്റെ നിശ്വാസങ്ങളിൽ
നിന്നുണർന്ന്
എഴുത്തുപലകയിൽ
വിരൽതൊട്ടു
ശൂന്യതയിലേക്കുനോക്കി
വരികൾ
കോർത്തിണക്കി
വിളമ്പിയത്
പുതിയ
കാലത്തിന്റെകവിതകളായിരുന്നു.
വിഷ്ണു പകൽക്കുറി