ആ നീലവാനിൽ ചാരുതയിൽ ഞാൻ
എന്റെ കനവിലേറി ഒരു യാത്ര പോയീ …

പൊൻ തിങ്കൾ വഞ്ചി മേൽ ഇരുന്നു
ഞാൻ ആ കാഴ്ച കണ്ടു ….

ആലവട്ടങ്ങൾ തൻ കാറ്റേറ്റു മയങ്ങുന്ന …
അങ്ങ് താഴെ ഗുരുവായുപുരം മേവും പൊന്നുണ്ണിക്കണ്ണനേ ….

എന്തീനീവിധം യാത്ര ചെയ്‌വൂ ഞാൻ
ഈ സ്വർഗ്ഗാധിപൻ അങ്ങ് താഴെ മയങ്ങുമ്പോൾ …..

സന്താപത്തിൽ മുങ്ങിയ ഗോപകുമാരികളും
ഗോക്കളും കണ്ണന് ചുറ്റും വെഞ്ചാമരം വീശുന്നു ….

പഴുതേയായി ഈ തങ്കത്തേരിലെ
യാത്രയെന്ന് ധരിച്ചു വശായീ ഞാൻ ….

കനവിലെ മിഴികൾ കൺചിമ്മിത്തുറന്നപ്പോൾ നില്ക്കുന്നു ….

കള്ളച്ചിരിയുമായി ഇഹപരലോകമെല്ലാം
ഭരിച്ചു വിളങ്ങുന്ന എന്റെ
പൊന്നുണ്ണിക്കണ്ണൻ …. മണിവർണ്ണൻ ….

ഇളിഭ്യനായി ഏറ്റുപറഞ്ഞിതപരാധം എല്ലാം ഞാൻ ….

പിന്നേ കണ്ണന്റെ കാൽക്കൽ വീണു ഞാൻ
കൃതാർത്ഥനായി …..

ഷിബുകണിച്ചുകുളങ്ങര.

By ivayana