കൂട്ടുകാരോടൊത്തു പുല്ലാഞ്ഞിവള്ളിയിൽ
വള്ളിക്കുടിലൊന്നു കെട്ടേണം.
വള്ളിക്കുടിലിൽ രണ്ടൂഞ്ഞാലുകെട്ടീട്ടു
കൂട്ടുകാരോടൊത്തൊ ‘ ന്നാടേണം
വള്ളിക്കുടിലിന്നരികിലായിട്ടൊരു
പട്ടിനാൽതീർത്തൊരു കൂടുവേണം
കൂട്ടിന്നകത്തുകൊഞ്ചിച്ചിലക്കുന്ന
തത്തമ്മക്കുഞ്ഞുങ്ങൾ രണ്ടു വേണം
എല്ലാടവും മെല്ലേ പാടി നടക്കുന്ന
കുയിലമ്മ കൂട്ടിനു വേറെ വേണം.
നട്ടുനനച്ചുവളർത്തിവലുതായ
മുല്ലയുംറോസയുംപിച്ചകവും
മന്ദാരപൂഷ്പവുംപാരിജാതങ്ങളും
രാജമല്ലിപ്പൂക്കൾ വേറെ വേണം
മുറ്റത്തിനറ്റത്തായ് നീന്തിത്തുടിക്കുവാൻ
കല്പടവുള്ളൊരു കുളവും വേണം.
പച്ചപുതച്ചൊരുപാടത്തിൻ
നടുവിലായ്
താമപ്പൊയ്കയും വേറെ വേണം
ആമ്പൽക്കുളത്തിലെ പൂപ്പട്ടുമെത്തയിൽ
നോക്കിയിരിക്കുന്ന കൊറ്റി വേണം
പാട്ടുകൾപാടിക്കൊണ്ടൊഴുകി വരുന്നൊരു
ഓളങ്ങളുള്ളൊരു പുഴയുംവേണം,
മുറ്റത്തെ ചക്കരമാവിൻ്റെ കൊമ്പിലിരുന്നാടിക്കളി
ക്കുന്ന കുരുവികളും,
കൂട്ടരുമൊത്തിട്ട് ചാടി നടക്കുന്ന അണ്ണാറക്കണ്ണനും
കുഞ്ഞുങ്ങളും,
തേന്മാവിൻ കൊമ്പിലെ മാങ്കനിതിന്നുന്ന
കാഴ്ച്ചകൾ കാണേണ്ടേകൂട്ടുകാരേ…
– സതി സുധാകരൻ