കോവിഡ് 19 മൂലം കുറെ കാലമായി അലഞ്ഞ് തിരിഞ്ഞു ഒരു യാത്ര ചെയ്തിട്ട്. യാത്രകൾക്ക് പ്രത്യേകിച്ച് ഒരു കാരണമൊന്നും വേണ്ടായിരുന്നെങ്കിലും , കൊറോണ മൂലം യാത്ര അനുമതി ലഭിക്കാതെയും കാണുവാനുള്ള ഇടങ്ങളെല്ലാം അടഞ്ഞു കിടന്നത് മൂലവും യാത്രകളെല്ലാം പിന്നത്തേക്ക് ആക്കുകയായിരുന്നു.
ഇന്നിപ്പോൾ ബാംഗ്ളൂരിൽ നിന്നും പ്രിയ സുഹൃത്തും കുടുംബവും വന്നു ഒന്ന് കറങ്ങണം എന്ന് പറഞ്ഞപ്പോൾ പറ്റാവുന്നിടമൊക്കെ കാണുക എന്നൊരു ഉദ്ദേശത്തിൽ മുന്നാർ എത്തി. അഞ്ചു ദിവസത്തെ പോഗ്രാമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കുഞ്ഞു നാളിൽ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ തുടങ്ങിയതാണ് ഈ യാത്ര. ഒരിക്കൽ കന്യാകുമാരി യാത്രക്ക് വീട്ടുകാർ സമ്മതിക്കാതെ വന്നപ്പോൾ അന്നത്തെ സ്കൂളിലെ ഹെഡ്മാഷും മറ്റും രാത്രി വീട്ടിൽ വന്ന് സമ്മതം വാങ്ങിച്ച് തന്ന് യാത്ര പോയതൊക്കെ ഇന്നുമെന്റെ ഓർമ്മയിലേക്ക് വരുന്നു. യാത്രകളോടും , ഡ്രൈവിങ്ങിനോടുമുള്ള ഇഷ്ടംകൊണ്ടാണ് ഈ ജോലി തെരഞ്ഞെടുത്തതും. ഇഷ്ട്ടമുള്ള ജോലി ചെയ്യുമ്പോളുള്ള സുഖം പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം വിവരണാതീതമാണ്. എന്നെ സംബന്ധിച്ചു വേറെയും ബിസിനെസ്സ് ഉണ്ടെങ്കിലും ഈ തൊഴിലിനോട് പ്രതേകതാല്പര്യമാണ് എനിക്ക്…മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്.
പള്ളിവാസൽ, ദേവികുളം, മറയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലതോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണ കാലത്താണ് നിർമിച്ചത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നർ ഇസബെൽ മെയ് എന്ന ബ്രിട്ടീഷുകാരിയുടെ കല്ലറ. തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്രയാണ് മൂന്നാർ യാത്ര. കൊച്ചിയിൽ നിന്നും മുന്നാറിലേക്കുള്ള യാത്രയിൽ ആദ്യകാഴ്ച്ച ചീയപ്പാറ വെള്ളച്ചാട്ടമാണ്. നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിലൂടെ താഴേക്ക് ഒഴുകുന്നു. റോഡരികിൽ നിന്നു കണ്ടാസ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷനാണ്.
മാട്ടുപെട്ടിയിലേക്കുള്ള വഴിയിലൂടെ എന്റെ രഥവുമായി ഞാൻ നീങ്ങി. ഇടയ്ക്ക് വിളിച്ച് സുഹൃത്ത് പ്രസാദിനേ വരവറിയിച്ചിരുന്നു. മാട്ടുപ്പെട്ടി ഡാമിനടുത്ത് വണ്ടി ചെറുതായി ഒതുക്കി നിർത്തി ഒരു കട്ടനും ,വടയും കുടിച്ച് തണുപ്പ് മാറ്റി യാത്ര തുടർന്നു. മൊബൈൽ കവറേജ് പണിമുടക്കിയതിനാൽ ഒരു ടാക്സി ഡ്രൈവറുടെ ഫോണിൽ നിന്നും ഹോട്ട്സ്പോട്ട് വഴി ഏർപോർട്ട് ഓട്ടങ്ങളുടെ ബുക്കിങ്ങും എടുത്തു പ്രിയ സഹോദരൻ റാംസാദിന് കൈമാറി യാത്ര തുടർന്നു. തെക്കിന്റെ കാശ്മീരന്ന് അറിയപ്പെടുന്ന മൂന്നാറിൽ ഹൃദയ ഭൂമിയിലുടെ ഇളം കാറ്റിന്റെ കുളിരേറ്റ് ജഗതീഷ് സിംഗിന്റെ ഗസലും കേട്ടങ്ങനെ പോവുമ്പോഴാണ് റോഡരികിൽ തേയില നുള്ളുന്ന സ്ത്രീ തൊഴിലാളികളെയും ചെറിയ കുടിലും ശ്രദ്ധയിൽപ്പെട്ടത്.
വണ്ടിയൊതുക്കി നിർത്തി തേയില തോട്ടത്തിലേക്ക് കയറി ഫോട്ടോ എടുക്കുന്നതനിടയിൽ ഒരു ചെറിയ വീഴാറായ കുടില് കാണുന്നതും അതിനോട് ചേർന്ന് ദയനീയമായ ഭാവനയോട് കൂടി ഒരു ഫോട്ടോ എടുക്കാൻ കൂടെയുള്ള ആകാശ് ആഗ്രഹം പ്രകടിപ്പിച്ചതു. ആകാശ് ഫോട്ടോ എടുത്ത് അപ്പോൾ തന്നെ പല വാട്സാപ്പ് ഗ്രൂപ്പിലേക്കും അടികുറുപ്പോട് കൂടി ഫോട്ടോ വിടുകയും ചെയ്തു. ഇതു പറഞ്ഞ് ചിരിക്കുന്നതിനിടയിലാണ് കുണ്ടള ഡാമും എക്കോ പോയ്ന്റും എത്തി ചേർന്നത്. ആകാശത്തേക്ക് സൂചിമുന നീട്ടി നിൽക്കുന്ന വൻമരങ്ങൾ, ഈ മരത്തണലിൽ സഞ്ചാരികളെ കാത്ത് നോക്കി നിക്കുന്ന കുതിരകൂട്ടങ്ങളെ ഒന്നിനെയും കണ്ടില്ല , കോടമഞ്ഞ് പ്രണയിച്ച് കിടക്കുന്ന തടാകത്തിൽ കാശ്മീരി ശിക്കാരികൾ മുതൽ പെഡൽ ബോട്ടുകൾ വരെ ഉണ്ടാവാറുണ്ട് , പക്ഷെ കാശ്മീരിൽ നിന്ന് അടർത്തിയെടുത്ത ഒരു ഭൂവിഭാഗം ഇന്ത്യയുടെ തെക്കേ അറ്റത്ത് ഈ കുണ്ടളയിൽ വെച്ച് പിടിപ്പിച്ചത് പോലെ തോന്നി. കണ്ട് മടുത്ത മൂന്നാർ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി എന്തങ്കിലും ഉണ്ടോ എന്നന്വേഷിച്ച് കണ്ടെത്തിയ വട്ടവടയിലേക്ക് സമയം ഒട്ടും പാഴാക്കാതെ വെച്ച് പിടിച്ചു. ഇന്നത്തെ മൂന്നാർ കാഴ്ചയുടെ പട്ടുടുക്കും മുൻപത്തെ മൂന്നാർ (പഴയ മൂന്നാർ ) എന്ന് വിശേഷിപ്പിക്കുന്നതാണ് ടോപ് സ്റ്റേഷനും, വട്ടവടയും ,പഴത്തോട്ടവുമല്ലാം. ടോപ്സ്റ്റേഷൻ അങ്ങാടിയിൽ നിന്ന് ഇടത്ത് തിരിഞ്ഞ് വേണം വട്ടവടയിലേക്ക് പോവാൻ. ടോപ് സ്റ്റേഷൻ വ്യൂ പോയ്ന്റ് മടങ്ങി വരുമ്പോൾ കയറി കാണാമെന്ന ആകാശിന്റെ നിർദ്ദേശമനുസരിച്ച് 20 കിലോമീറ്റർ അകലെയുള്ള വട്ടവടയിലേക്ക് അങ്ങിനെ വണ്ടി തിരിച്ചു. പിന്നീട് മൂന്നാറിന്റെ മുഖം മാറുന്ന കാഴ്ചയാണ് കണ്ടത്.
തേയില തോട്ടങ്ങൾ വൻമരങ്ങൾക്ക് വഴിമാറി. റോഡിന്റെ ഇരുവശവും യൂക്കാലി മരണങ്ങൾ സുഖമുള്ള സുഗന്ധം പരത്തി തല ഉയർത്തി നിൽക്കുന്നു. പാമ്പാടും ചോല ദേശീയോദ്യാനം കടന്നു വേണം വട്ടവടയിലെത്താൻ.കോവിലൂർ, വട്ടവട, കൊട്ടാക്കൊമ്പല്ലൂർ, ചിലന്തിയാർ, പഴത്തോട്ടം, കടവരി, ആദിവാസികുടി, സ്വാമിയാറള, കൂടലാർ കുടി, പരിശൽക്കടവ്, മൂലപ്പള്ളം പ്രദേശങ്ങളെ ഒന്നാകെ വിളിക്കുന്ന തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കാർഷിക ഗ്രാമമാണ് വട്ടവട. പാമ്പാടും ചോല ദേശീയ ദ്യോനം കഴിഞ്ഞ് വന്നു ചേരുന്ന അങ്ങാടിയിൽ ഞങ്ങളെയും കാത്ത് പ്രസാദ് ഓട്ടോ ഓട്ടമല്ലാം കളഞ്ഞ് ഇരിപ്പ് തുടങ്ങീട്ട് മണിക്കൂർ രണ്ടായത്രെ. യാത്രകൾ പുതിയ സ്ഥലങ്ങളിലേക്കു മാത്രമല്ല സൗഹൃദങ്ങളിലേക്കു കൂടിയാണ്. അത്തരം ഒരു സൗഹൃദത്തിന് കൂടിയാണ് നിമിത്തമായി ചേർന്നതാണ് എന്റെ എല്ലാ യാത്രകളും. കോവിലൂരാണ് വട്ടവടയുടെ തുടക്കം.. നമുക്ക് നേരെ പോയി പഴത്തോട്ടം കണ്ട് അതിലൂടെ വട്ടവടയും കണ്ട് ഇവിടെ തിരിച്ചെത്തി നല്ല കിടിലൻ ഊണും അകത്താക്കി ടോപ് സ്റ്റേഷനിലേക്ക് തിരിച്ചു പോവാം എന്ന് കൂടെയുള്ള ആകാശ് പ്ലാൻ വിശദികരിച്ചു. വട്ടവടയിൽ കഴിഞ്ഞ കുറെ ദിവസമായി വൈകുന്നേരങ്ങളിൽ നല്ല മഴയാണ്.
അത് കൊണ്ടാ വഴിയൊക്കെ ചെളി നിറഞ്ഞു നിൽക്കുന്നത്. ജൂൺ ,ജൂലൈ മാസവും ഓണക്കാലവുമൊക്കെയാണ് വട്ടവട കാണാൻ വരാൻ ഏറ്റവും സീസൺ. ആ സമയത്ത് ടൺ കണക്കിന് പച്ചക്കറി കയറ്റി പോവും. വട്ടവട മുഴുവനായിട്ട് കൃഷി തോട്ടങ്ങളിൽ മനോഹര മാവും. ആദിവാസി തിങ്ങിപാർക്കുന്ന ഊര് ചിന്തയാർ എത്തിയത് അറിഞ്ഞില്ല. അവിടങ്ങളി ലല്ലാം കൃഷി ഇപ്പോഴേ സുലഭമാണ്. അവിടേക്ക് ഫോർ വീൽ ജീപ്പ് മാത്രമേ പോകൂ. പഴത്തോട്ടത്തേക്കുള്ള വഴിയല്ലാം മോശമാണന്ന് പറഞ്ഞപ്പോഴാണ് ഈ റൂട്ട് നേരത്തെ ഓഫ് റോഡ് മാത്രമായിരുന്നന്നും അടുത്ത കാലത്താണ് റോഡ് ടാർ ചെയ്ത് ഇങ്ങനെ സുഖമമാക്കിയതന്നും പറഞ്ഞ് കൊണ്ട് ഞാൻ പഴത്തോട്ട കവാടത്തിന് മുന്നിലേക്ക് കൂട്ടികൊണ്ട് പോയി വണ്ടി നിർത്തി.ഹോ..!!! എന്തൊര് കാഴ്ച. തട്ടുതട്ടായുള്ള കൃഷിഭൂമിയിൽ കൃഷി ചെയ്യുന്ന കർഷക കൂട്ടം, താഴെ കാബേജ്തോട്ടവും, ഉരുളൻ കിഴങ്ങ് തോട്ടവും ഒക്കെ നോക്കി കാണുന്ന വഴി യാത്രികർ, മുകളിലേക്ക് കണ്ണൂയർത്തിയപ്പോൾ കൃഷിയിടങ്ങളും, താഴ്വരകളും ഇടകലർന്നങ്ങനെ. ഒരു ചിത്രകാരന്റെ സ്വപ്നം പോലെ. അങ്ങിനെ നിറഞ്ഞു നിൽക്കുന്ന പാത്തോട്ടത്തിന് മുകളിൽ നിന്നുള്ള കാഴ്ച മനോഹരം തന്നെ.. ഈ മനോഹര കാഴ്ച കണ്ടിട്ടാവണം പെട്ടൊന്ന് ആകാശ് ഭായിക്ക് ഫോട്ടോ കമ്പം തലക്ക് കയറിയത്. ഞാൻ പല കോലത്തിൽ അവരെ വേഷം കെട്ടിച്ച് നിർത്തി ഫോട്ടോ എടുത്ത് എടുത്ത് അവസാനം എന്റെ രഥവും ക്യാമറയിൽ പകർത്തുകയാണ്.
വണ്ടിയുടെ അടുത്ത് നിന്നും ചാരി നിന്നും ഒടുവിൽ വണ്ടിയുടെ മുകളിൽ കയറാൻ പറയുന്നതിന് മുമ്പ് ഞാൻ ആകാശിനോട് പെട്ടെന്ന് വട്ടവടയിലേക്ക് പോകാമെന്നു പറഞ്ഞു. പഴത്തോട്ടം എന്നാണ് ഈ മലമുകളിന് പേരങ്കിലും പേരിന് പോലും ഒരു പഴത്തോട്ടവുമില്ല കെട്ടോ. ഇതും വായിച്ച് ഇതുവഴി വന്ന് പഴത്തോട്ടം കാണാത്ത ദേഷ്യത്തിന് എന്റെ കൂമ്പിടിച്ച് കലക്കാൻ വരരുത്. ഈ മലമുകളിലെ കൂട്ടത്തോടെ വരുന്ന റിസോർട്ടുകളുടെ പണിയല്ലാം നോക്കി കണ്ട് വട്ടവടയിലേക്ക് മെല്ലെ മെല്ലെ നീങ്ങി.. ഒറ്റമരമെന്ന സ്ഥലത്താണ് ആദ്യം ഞാൻ ആകാശിനെയും കുടുംബത്തെയും ഇറക്കിയത്. നേരത്തെ മുകളിൽ നിന്നു തന്നെ കാണിച്ചു കൊടുത്തിരുന്നു ഈ ഒറ്റപ്പെട്ട് നിൽക്കുന്ന ഒറ്റമരം, പണ്ടെങ്ങോ ആരോ തീവെച്ച് നശിപ്പിക്കാൻ നോക്കിയ പാടുകളല്ലാം മുകളിലേക്കുള്ള ഒറ്റനോട്ടത്തിൽ തന്നെ കാണാം. ഈ ഒരൊറ്റമരത്തിന് ചാരി കൊച്ചു ക്ഷേത്രം..
ആദ്യകാല രജനികാന്തിന്റെ സിനിമയിൽ ഈ ഒരൊറ്റമരവും ക്ഷേത്രവും വന്നിട്ടുണ്ടത്രെ. ഒറ്റമരത്തിന് തൊട്ടടുത്തുള്ള പാറയിൽ എന്തൊക്കെയോ എഴുതി വെച്ചിട്ടുമുണ്ട്.. തമിഴിലായതിനാൽ ഒന്നും മനസ്സിലായില്ല. പാറക്ക് ചുറ്റും വെള്ളത്തിന്റെ നിറസാന്നിധ്യവും.. ചുറ്റുപാടും പച്ച ഒതുങ്ങി ഭംഗിയോടെ നിൽക്കുന്ന പുൽതകിടുകൾ. ചെരുപ്പിടാതെ ഇറങ്ങിയത് കൊണ്ടാണ് പുല്ലിൽ ചവിട്ടിയപ്പോൾ കാല് തരിച്ചു പോവുന്ന തണുപ്പും.. ഊട്ടിയിലെ വിൽപ്പനക്ക് കാണാറുള്ള എവർ ലാസ്റ്റിങ്ങ് പൂക്കൾ അവിടെവിടെയൊക്കെയായി വിടർന്നു നിൽക്കുന്നു.. അങ്ങ് താഴേക്ക് നോക്കിയാൽ വട്ടവടയിലെ കൃഷി കാഴ്ചയും കൊച്ചു കൊച്ചു റിസോർട്ടുകളും കാണാം. കിഴക്കാം തൂക്കായ മലകൾക്ക് നടുവിൽ തട്ടുതട്ടായ കൃഷിഭൂമികൾ. ഉരുളകിഴങ്ങ്, ബീൻസ്, കാബേജ്, വെളുത്തുള്ളി, കാരറ്റ് എന്നിങ്ങനെ പോവുന്നു കൃഷികൾ.
തമിഴ്നാട്ടുകാർക്ക് പുറമെ മലയാളികൾക്കും നിരവധി കൃഷിയിടങ്ങൾ ഇന്ന് ഇവിടെ ഉണ്ട്. ഇതിനു മുമ്പെങ്ങും ഇങ്ങനെ തട്ടുതട്ടായി മനോഹരമായ രീതിയിൽ കൃഷി ചെയ്യുന്ന കാഴ്ച ഞാൻ കണ്ടിട്ടേ ഇല്ല. കുറച്ച് കൂടി പിന്നിട്ടപ്പോൾ വട്ടവടയെന്ന കൊച്ചങ്ങാടി എത്തി. ടോപ് സ്റ്റേഷനിലെത്തുമ്പോൾ വൈകുന്നേരം 4 കഴിഞ്ഞിരുന്നു. കൊരങ്ങണി മലയിൽ നിന്ന് വെള്ളക്കാരൻ സായിപ്പ് എന്ന സൂത്രശാലി ഒരു ഇരുമ്പുവടം നീട്ടിയെറിഞ്ഞ സ്ഥലമാണത്രെ ഈ ടോപ് സ്റ്റേഷൻ. പഴയ മൂന്നാറിന്റെ ഗേറ്റ് വേ. മൂന്നാർ ടൗണിൽ നിന്ന് മാട്ടുപ്പെട്ടി കുണ്ടള ഡാമുകൾ പിന്നിട്ട് 26 Km ദൂരമാണ് ടോപ് സ്റ്റേഷനിലേക്കുള്ളത്. ടോപ് സ്റ്റേഷനിൽ നിന്ന് താഴേക്ക് നോക്കിയാൽ ഭൂമിയുടെ അനന്തതയും ,അഗാധതയും ബോധ്യമാവും. കാലൊന്ന് തെറ്റിയാൽ ജീവിതത്തിന്റെ സമനിലയും.100 മീറ്റർ അകലെയാണ് വ്യൂ പോയ്ന്റ പോയി കണ്ട് വന്നപ്പോഴേക്കും ആകാഷിന്റെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടമുണ്ട്.
മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ടാസ്വദി ക്കാവുന്ന സ്ഥലമാണു ടോപ് സ്റ്റേഷൻ. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ. തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാൻ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറിൽ നിന്നു 36കി.മീ അകലെയാണ് ടോപ് സ്റ്റേഷൻ (മൂന്നാർ കൊടൈക്കനാൽ റോഡ്). സുഗന്ധ വ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ് മൂന്നാറിലെ മലനിരകൾ . സുഗന്ധവ്യഞ്ജന തോട്ടം സന്ദര്‍ശിക്കുക എന്നത് മൂന്നാറിൽ എത്തുന്നവർക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. കൂടാതെ തോട്ടങ്ങൾക്കെല്ലാം തന്നെ വിശ്വാസയോഗ്യമായ മരുന്നുകളുടെ വില്പനശാലകളുമുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രയെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാം. മൂന്നാർ വളരെ ചെറിയ ഒരു നഗരമാണ്. എങ്കിലും കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. കോടമഞ്ഞു ചൊരിയുന്ന മൂന്നാറിൽ പ്രധാനമായും ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചിയിലുള്ള തെയിലപ്പൊടികളും ഹെർബൽ ഉത്പന്നങ്ങളുമാണ് സുലഭമായുള്ളത്….പിന്നെ പോയത് ഇരവികുളമെന്ന ദേശീയോദ്യാനത്തിലെ ഒരു മലയിലേക്കാണ്.
നീല ക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്ക്. മുന്നാറിലെ നീലക്കുറിഞ്ഞിയെ പറ്റി കേൾക്കാത്തവർ കുറവായിരിക്കും. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂകുന്ന നീലകുറിഞ്ഞി ഇരവികുളം ദേശിയോദ്യാനത്തിലേക്ക് ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. കേരളത്തിലെ എറ്റവും ഉയരം കൂടിയ പ്രദേശമായ ആനമുടി പർവതത്തിൽ ആണ് ഇരവികുളം ദേശിയോദ്യാനം സ്ഥിതി ചെയുന്നത്. ഒരു മണിക്കൂറോളം ക്യുവിൽ നിന്നതിനു ശേഷമാണ് എനിക്ക് ട്ടിക്കെറ്റ് കിട്ടിയത്. രാവിലെ 8 നും 9 നും ഇടയിലുള്ള സമയം ക്യു കുറവായിരിക്കും. ആനമുടിയുടെ അടിവാരത്ത് നിന്നും കുന്നിന്മുകളിലേക്ക് സർക്കാർ വക വണ്ടിയുണ്ട്. മറ്റു വാഹനങ്ങൾക്ക് കുന്നിൻ മുകളിലേക്ക് പ്രവേശനം ഇല്ല. വരയാടുകളുടെ വാസസ്ഥാനമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ. രാജമലയുടെ അടിവാരത്തേക്കു മൂന്നാറിൽ നിന്ന് 14 കി.മീ പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ആനമുടിയുടെ മുകളിൽ എത്തിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വെയിൽ ഉണ്ടെങ്കിലും നല്ല തണുത്ത കാറ്റ്.
കേരളത്തിൽ എറ്റവും ഉയരം കൂടിയ കൊടുമുടിയുടെ മുകളില ആണല്ലോ എന്ന അഹങ്കാരവും മനസ്സിൽ തോന്നി. അപ്പോഴ ഓർത്തത് വരയാടുകളെ കണ്ടില്ലല്ലോയെന്ന്. ഇരവികുളം ദേശീയോദ്യാനത്തിലെ മറ്റൊരു ആകർഷണമാണ് വരയാടുകൾ. കുറച്ച് കഴിഞ്ഞപ്പോൾ ദേ വരുന്നു മച്ചാൻ. ഒറ്റയ്ക്കേ ഉള്ളൂ. അതിനെ കണ്ടതോടെ ആളുകൾ എല്ലാം അതിന്റെ പിറകെയായി. ഞാനും കൂടി. കുറച്ച് ചിത്രങ്ങൾ എടുത്തു.എല്ലാം കഴിഞ്ഞു ഞങ്ങൾ മുന്നാറിൽ എത്തി. മൂന്നാർ എന്നാൽ മനോഹരമായ മഞ്ഞണിഞ്ഞ തേയില തോട്ടങ്ങളാണ്, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളാണ് മുന്നാർ, മഞ്ഞുപുതച്ച വഴികൾക്കൊപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പാണ് മുന്നാറിൽ. വർണനകളിൽ ഒതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യവും സൗദര്യവും.
നമ്മുടെ കണ്ണുകളെയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. അങ്ങനെ അങ്ങനെ കാഴ്ചകളുടെ ഒത്തിരി വിസ്മയങ്ങളുണ്ട് മുന്നാറിൽ. കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയുന്ന സുന്ദരമായ പർവത പ്രദേശമാണ് മുന്നാർ. എത്ര പോയാലും മതിവരാത്ത , പ്രകൃതിയുടെ മനോഹാര്യത തുളുമ്പി നില്കുന്ന സ്ഥലമാണ് മുന്നാർ. ഞാൻ തന്നെ നിരവധി തവണ പോയിട്ടും ഇനിയും പല തവണ പോകാൻ ആഗ്രഹിക്കുന്ന സുന്ദര ഭൂമിയാണ് മുന്നാർ. എവിടെ നോകിയാലും പച്ചപ്പ് നിറഞ്ഞ് നിൽകുന്നു. അതിനൊപ്പം മനസ് കുളിരുന്ന തണുപ്പും. കേരളത്തിലെ കശ്മീർ എന്ന് അറിയപെടുന്ന മുന്നാർ എതൊരു സഞ്ചാരിയുടെയും മനസു കവരുന്നു. തേയില തോട്ടങ്ങളാണ് മുന്നാറിന്റെ സൗന്ദര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്നത്. അതിന്റെ ക്രമീകരണം ഏതൊരാളുടെയും കണ്ണുകളെ ആകർഷിക്കും….
മൂന്നാറിന്റെ വിദൂര ദൃശ്യം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിലാണ് കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കുന്നത്….മൂന്നാറിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മോണോറെയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജലവൈദ്യുതി പദ്ധതിക്ക് വഴികാട്ടിയായതും കന്നുകാലി വർഗോർദ്ധരണത്തിന് തുടക്കമിട്ടതും ഈ മണ്ണിൽ നിന്നാണ്. 1790ലാണ് ബ്രിട്ടിഷുകാർ ആദ്യം കണ്ണൻ ദേവൻ കുന്നുകളിൽ വന്നത്.
അന്നത്തെ സായ്പിന്റെ വരവ് ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും അത് വേണ്ടി വന്നില്ല. 1817ൽ ഈ പ്രദേശത്ത് സർവേക്കായി മദിരാശി ആർമിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തി. 1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്സ് അസോസിയേഷൻറ പിറവി. അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു. ആദ്യ റബ്ബർ തൈ നട്ടതും അടുത്ത കാലം വരെ മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളത്താണ്. മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടത്തെിയതോടെ മൂന്നാറിന്റെ കുതിപ്പിന് തുടക്കമായി. 1915ൽ മൂന്നാറിൽ ധാരാളം തേയിൽ എസ്റ്റേറ്റുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു. ചരക്ക് നീക്കത്തിന് വേണ്ടിയാണ് റോഡുകൾ നിർമ്മിക്കപ്പെട്ടത്. 1902ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയിൽ സ്ഥാപിച്ചു.
ടോപ്പ് സ്റ്റേഷനിൽ നിന്ന് റോപ്‌വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽ നിന്ന് കാളവണ്ടി മാർഗ്ഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിന് വേണ്ടി 500 കാളകളെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. ഒപ്പം ഇംഗ്ളണ്ടിൽ നിന്ന് വെറ്ററനറി സർജനും രണ്ട് സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികൾക്കായി ഷെഡ് ഒരുക്കിയത്. പിന്നിട് കുണ്ടളയിൽ സാൻഡോസ് കോളനി ആരംഭിക്കാൻ കാരണമായതും അന്നത്തെ സംഭവമാണ്. പിന്നീട് മാടുപ്പെട്ടിയിൽ ഇൻഡോ-സ്വീസ് പ്രോജക്ട് സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലമാകുകയും ചെയ്തു. മാടുകളുടെ ഗ്രാമം എന്നർഥം വരുന്ന മാടുപ്പെട്ടിയിൽ വികസിപ്പിച്ചെടുത്ത ‘സുനന്ദനി’എന്ന സങ്കരയിനം ബീജമാണ് കേരളത്തിൽ ധവള വിപ്ലവത്തിന് വഴിയൊരുക്കിയത്.മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാടുപെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, 1924ലെ വെള്ളപ്പൊക്കത്തിൽ തീവണ്ടിപാത തകർന്നു.
മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. തീവണ്ടിപാതയുടെ തകർച്ചയെ തുടർന്ന് റോപ്‌വേയെ ആശ്രയിച്ചാണ് തേയില ടോപ്‌സ്റ്റേഷനിൽ എത്തിച്ചത്. പിന്നിടാണ് പാതകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗ്ഗമാക്കിയതും. ഇതിനിടെ ആദ്യ ജലവൈദ്യുതി നിലയം 1906ൽ പെരിയകനാൽ പവ്വർ ഹൗസിൽ പ്രവർത്തിച്ച് തുടങ്ങി[അവലംബം ആവശ്യമാണ്]. പഴയദേവികുളം ലേക്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചണ് 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്. രണ്ടാമത് നിലയം പള്ളിവാസലിലും ആരംഭിച്ചു. ഇപ്പോഴത്തെ ഹെഡ്വർക്സ് ഡാമിന് സമീപത്ത് ചെക്ക് ഡാം നിർമ്മിച്ചാണ് വെള്ളം തിരിച്ച് വിട്ടത്. ഇതിനെ ചുവട് പിടിച്ചാണ് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിൽ പള്ളിവാസൽ ജലവൈദ്യൂതി പദ്ധതി ആരംഭിച്ചത്. ഇതിനിടെ കമ്പനിയുടെ ആവശ്യത്തിനായി ടെലഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു.
വാർത്താവിനിമയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയതാണ് അവ.തമിഴ്നാടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് തൊഴിലാളികളെ കൊണ്ട് വന്നത്. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. കങ്കാണിമാരുടെ കീഴിൽ തൊഴിലാളികൾ ദുരതമനുഭവിച്ചു.12 മണിക്കൂർ ജോലി, ഒരു വീട്ടിൽ ചാക്ക് കൊണ്ട് മറച്ച് അഞ്ച് കുടംബങ്ങൾ, രണ്ട് ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം അങ്ങനെ ദുരിതപൂർണമായിരുന്നു മൂന്നാറിന്റെ മുൻതലമറുയുടെ ജീവിതം. അന്ന് രണ്ട് തരം പിരതി (പേ സ്ളിപ്)യാണ് ഉണ്ടായിരുന്നത്-കറുപ്പും വെളുപ്പും. കുറപ്പ് പിരതിയുള്ള തൊഴിലാളി മുൻകൂർ പണം കൈപ്പറ്റിയിട്ടുള്ളവർ, വെളുത്ത പിരതിയാണെങ്കിൽ മറിച്ചും. കറുപ്പ് പിരതിയുള്ള തൊഴിലാളിയുടെ കടം ഒരിക്കലും തീരുമായിരുന്നില്ല. കങ്കാണിയാണ് നിശ്ചയിക്കുന്നത് ആർക്കൊക്കെ എതൊക്കെ പിരതി കൊടുക്കണമെന്ന്. അന്ന് ആറ് മാസത്തിലൊരിക്കലാണ് കണക്ക് തീർത്തിരുന്നത്. അത് വരെ ഒരണയും അരയണയും ചെലവ് കാശായി കൊടുക്കുമായിരുന്നു. തോട്ടം തൊഴിലാളികളുടെ ദുരിതം കേട്ടറിഞ്ഞ് കെ. കാമരാജ് മൂന്നാറിൽ എത്തിയിരുന്നു.
1948 ഫെബ്രുവരി എട്ടിനാണ് ഐ.എൻ.ടി.യു.സി. സ്ഥാപക സെക്രട്ടറി ജനറലൽ ഗന്ധുഭായ് ദേശായിക്കൊപ്പം കാമരാജ് മൂന്നാറിൽ എത്തിയത്. തോട്ടം തൊഴിലാകളുടെ പ്രശ്നങ്ങൾ പുറം ലോകമറിഞ്ഞതും കാമരാജിന്റെ സന്ദർശനത്തെ തുടർന്നാണ്. 1952ന് ശേഷം നടന്ന സമരങ്ങളെ തുടർന്നാണ് തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നത്. തോട്ടം തൊഴിലാളി സമരത്തിനിടെയിൽ രണ്ട് തൊഴിലാളികൾക്ക് (ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ) ജീവൻ നഷ്ടമായി[അവലംബം ആവശ്യമാണ്]. 1958 ഒക്ടോബറിൽ ഗൂഡാർവിളയിൽ നടന്ന പോലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചത്.മൂന്നാറിൽ എത്തുന്നവർ മൂന്നാറിന്റെ മണമുള്ള തേയിലപ്പൊടി വാങ്ങാതെ ഒരു മടക്കയാത്രയില്ല.എന്നോടൊത്തു മൂന്നാറിലേക്ക് യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് CANDY 9 HOLIDAYS ലേക്ക് വിളിക്കാം…
0091 9656888872. 96333 88839