ഒന്നുറങ്ങണം ഇനിയെന്നും ഉണരാകാനാവാത്ത വിധം,,,,,
ഒന്നുണരണം ഇനിയെന്നും ഉറങ്ങാനാകാത്ത വിധം,,,,,,
ഒന്നു മറക്കണം ഇനിയെന്നും ഓര്‍ക്കാനാവാത്ത വിധം,,,,,
ഒന്നോര്‍ക്കണം ഇനിയെന്നും മറക്കാനാവാത്ത വിധം,,,,,,,
ഒന്നു പെയ്യണം ഇനിയെന്നും നനയാനാകാത്ത വിധം,,,,,
ഒന്നു നനയണം ഇനിയെന്നും പെയ്യാനാവാത്ത വിധം,,,,,,,
ഒന്നു ചിരിക്കണം ഇനിയെന്നും കരയാനാവാത്ത വിധം,,,,
ഒന്നു കരയണം ഇനിയെന്നും ചിരിക്കാനാവാത്ത വിധം,,,,,,
ഒന്നകലണം ഇനിയെന്നും കൂടിച്ചേരാനാകാത്ത വിധം,,,
ഒന്നു ചേരണം ഇനിയെന്നും അകലാനാകാത്ത വിധം,,,,,,
ഒന്നു വിടരണം ഇനിയെന്നും പൊഴിയാനാകാത്ത വിധം,,,,,,
ഒന്നു പൊഴിയണം ഇനിയെന്നും വിടരാനാകാത്ത വിധം,,,,,,,
ഒന്നോടണം ഇനിയെന്നും നില്‍ക്കാനാകാത്ത വിധം,,,,,,
ഒന്നു നില്‍ക്കണം ഇനിയെന്നും ഓടാനാവാത്ത വിധം,,,,,,
ഒന്നണയണം ഇനിയെന്നും എരിയാനാവാത്ത വിധം,,,,,
ഒന്നെരിയണം ഇനിയെന്നും അണയാനാവാത്ത വിധം,,,,,,
ഒന്നുണ്ണണം ഇനിയെന്നും വിശക്കാനാകാത്ത വിധം,,,,,
ഒന്നു വിശക്കണം ഇനിയെന്നും ഉണ്ണാനാകാത്ത വിധം,,,,,,,,
ഒന്നെഴുതണം ഇനിയെന്നും വായിക്കാനാകാത്ത വിധം,,,,,,
ഒന്നു വായിക്കണം ഇനിയെന്നും എഴുതാനാവാത്ത വിധം,,,,,,
ഒന്നു കാണണം ഇനിയെന്നും തെളിയാനാവാത്ത വിധം,,,,,,
ഒന്നു കണ്ടു തെളിയണം ഇനിയെന്നും കാണാനാവാത്ത വിധം,,,,,,,
ഒന്നു മടങ്ങണം ഇനിയെന്നും തിരിച്ചു വരാനാവാത്ത വിധം,,,,,,
ഒന്നു തിരിച്ചു വരണം ഇനിയെങ്ങും മടങ്ങാനാവാത്ത വിധം,,,,,,
ഒന്നു ജീവിക്കണം ഇനിയെന്നും മരിക്കാനാകാത്ത വിധം,,,,,,
ഒന്നു മരിക്കണം ഇനിയെന്നും ജീവിക്കാനാകാത്ത വിധം,,,,,,,

By ivayana