മലയാള മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ ശ്രീ. സിദ്ദീഖ് കാപ്പൻ യു.പി.യിൽ അറസ്റ്റിലായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു..തൻ്റെ കൃത്യനിർവഹണത്തിൻ്റെ ഭാഗമായി ഹാഥ്റസ് സന്ദർശിക്കുന്ന വേളയിൽ അന്യായമായി നടന്ന അറസ്റ്റിനെതിരെ പൊതുസമൂഹം ഒന്നായി ഇതിനകം പ്രതികരിച്ചിട്ടുണ്ട്..ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി എന്നനിലയിൽ താങ്കൾ ഇടപെടണമെന്ന് സിദ്ദീഖ് കാപ്പൻ്റെ കുടുംബവും പൊതുസമൂഹത്തിൻ്റെ വിവിധ കോണുകളിൽ ഇതിനകം ആവശ്യമുയർന്നതും താങ്കളുടെ ശ്രദ്ധയിലുണ്ടാവും..അതിനാൽ വിഷയത്തിൽ താങ്കൾ മുമ്പ് സ്വീകരിച്ച നിലപാട് പുന:പരിശോധിക്കണമെന്നും, മാധ്യമപ്രവർത്തനത്തിനും, ജനാധിപത്യപരമായ അവകാശസംരക്ഷണത്തിൻ്റേയും കൂടെ നിൽക്കണമെന്നും വിനയപുരസരം ആവശ്യപ്പെടുന്നു.എന്ന്,Usman Hameed Kattappana#emailcampaignchiefminister@kerala.gov.in