മനസ്സൊന്നു കരയുമ്പോൾ
മനതാര് പിടയുമ്പോൾ
ഉണരുന്ന നോവാണ് കവിത
ചിരിയുള്ളിൽ വിടരുമ്പോൾ
കനവുള്ളിൽ നിറയുമ്പോൾ
വിടരുന്ന ചിരിയാണ് കവിത
പ്രണയമൊന്നണയുമ്പോൾ
അകലെയായ് മറയുമ്പോൾ
ഉതിരുന്ന മൊഴിയാണ് കവിത
വെറുതെയിരിക്കുമ്പോൾ
അരികെ വന്നലയാഴിപോലെന്നിൽ
നിറയുന്ന കനവാണ് കവിത
തൂലികത്തുമ്പിലേക്കാ-
ഞ്ഞൊന്നു വീശുന്ന
കുളിരുള്ള കാറ്റാണ് കവിത
സംഗീത സാന്ദ്രമായ്
ചുണ്ടിലേക്കിറ്റുന്ന
മൃദുവായ ജലകണം കവിത
കുണുങ്ങിക്കുണുങ്ങിയെൻ
ചാരത്തണയുന്ന
നനവുള്ളൊരോർമ്മയീക്കവിത.

ഷൈലകുമാരി

By ivayana