സ്വർണ്ണലിപികളാൽ വിരചിതമാം ലിഖിതങ്ങളുള്ളവർ
നടന്നുകടന്നുപോയ വഴിത്താരകളിൽ
ഞാനുമെൻ കൂട്ടാളികളും നനുത്ത കാൽപ്പാടുകൾ തേടുന്നൂ,
സ്വന്തമാം സങ്കല്പങ്ങൾ താലോലിച്ചുകൊണ്ട്… !
തിരിഞ്ഞുനോക്കിയാൽ കാണാവുന്നതെല്ലാം
ഇഹപരമായ സ്വപ്നങ്ങളുടെ,
തിരിയാത്ത കാര്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളാകവേ,
കണ്ടെടുത്തവയെല്ലാം പാഴ്ക്കിനാവുകളായിരുന്നു….!
കാലയവനികയിൽ മറഞ്ഞുപോയവർ,
ഉപേക്ഷിച്ചുപോയ കാൽപ്പാടുകളെല്ലാം
കാലത്തിന്റെ തിരകൾവന്നു മായ്ച്ചുകളഞ്ഞിരുന്നു.
അതുകണ്ടെടുക്കാനായ് പാഴ്ക്കിനാവുകളെല്ലാം പരതിനോക്കി,
കണ്ടെടുത്തതെല്ലാം വക്കുപോയതും മുറിഞ്ഞുപോയതുമായ
കുലീനമല്ലാത്തവരുടെ നികൃഷ്ടതയിൽ കുരുത്ത വടുക്കളായിരുന്നു… !
ബിനു. ആർ.