പുരുഷൻ്റെ ‘കൈയാൾ പണിക്കാരി’ മാത്രമാണ് താൻ, അബലയും അശരണയുംപുരുഷൻ്റെ അടിമയും മാത്രമാണു താൻ,വീട്ടിലൊതുങ്ങിക്കൂടിയാലും, വീടിനു വെളിയിൽ പുരുഷനൊപ്പം ജീവിതവ്യാപാര -ങ്ങളിൽ പങ്കെടുത്താലും, പുരുഷനു താഴെയാണു് തൻ്റെ സ്ഥാനമെന്നൊക്കെ തെറ്റിദ്ധരിച്ച് കാലങ്ങളായി ഇന്നും സ്വയം പിന്മാറിയും, പീഡനമേറ്റും കഴിയുന്ന ഇന്ത്യയിലെ സ്ത്രീകൾ ഈ ചരിത്ര വനിത-കളെ കണ്ണു തുറന്നു കാണണം.അലങ്കാരങ്ങൾ അണിയിച്ച് വെറും പ്രദർശനവസ്തുവായി ആഘോഷിക്ക-പ്പെടുന്ന നമ്മുടെ പെൺകുഞ്ഞുങ്ങൾ, വിവാഹാനന്തരം പുരുഷനു വേണ്ടി രണ്ടാം തരമായി ദൈവം നിർമ്മിച്ച ഏതോ ‘ജീവിവർഗ്ഗം’ മാത്രമാണെന്ന ധാരണയിൽ, ശിഷ്ടജീവിതം ഒരു അനുസരണയുള്ള ഭാര്യയായി മാത്രം കഴിഞ്ഞുകൂടി അവസാനിപ്പിക്കുകയാണ്, ഇവിടെ ഇന്ത്യയിൽ.പുരുഷ സൃഷ്ടികളായ പുരാണങ്ങളും മതഗ്രന്ഥങ്ങളും സ്ത്രീകളുടെ സ്ഥാനം പുരുഷൻ്റെ കാൽച്ചുവട്ടിൽ ഒതുക്കി -ക്കളഞ്ഞു.സ്ത്രീ-പുരുഷ സമത്വത്തിൻ്റെ ഏദൻ തോട്ടമെന്നു വിളിക്കാവുന്ന പരിഷ്കൃതരാജ്യ-ങ്ങളിലേക്ക് കണ്ണോടിക്കുക…അവിടെ പുരോഹിതരുടെ വൈകൃതമനസ്സു -കൾ തീർത്ത പാപക്കനികളില്ല… സാത്താനില്ല… പാമ്പില്ല … കറുത്ത തുണി -കൊണ്ട് മൂടിക്കെട്ടിയ സ്ത്രീശരീരങ്ങളില്ല…ദേവദാസികളായി പുഴുവരിച്ച സ്ത്രീശരീര-ങ്ങളില്ല…പകരം തുല്യരെന്ന ബോധത്തോടെ രാജ്യഭരണമുൾപ്പടെയുള്ള ഗൗരവതരമായ പ്രവർത്തന മണ്ഡലങ്ങളിൽ സ്ത്രീയും പുരുഷനും കൈകോർത്ത് ആഹ്ലാദത്തോടെ ജീവതം നയിക്കുന്നു…ഇന്ത്യൻ വംശജരായ അമേരിക്കയിലെ വൈസ് പ്രസിഡൻറ് കമലഹാരിസ്സും, ന്യൂസിലാൻ്റിലെ മന്ത്രിയായ പ്രിയങ്കാ രാധാകൃഷ്ണനും, ഇന്ത്യയിലെ സ്ത്രീ പുരുഷസമത്വഭാവത്തിന് പുതിയ മാനങ്ങൾ നൽകട്ടെ.ഇന്ത്യയിലെ സ്ത്രീകളുടെ വിമോചനം ത്വരിതപ്പെടുത്തട്ടെ.