നന്ദികേടിന്റെ ഉറയ്ക്കാത്ത
ഉപ്പുകല്ല് കൾ…
വിളയാത്തനുണകളുടെ
നിറം മങ്ങിയ ഉപ്പു
പരലുകൾ!
അതിൽ അഭിനയ മറവികളുടെ…
അപൂർവ്വരസം പുരട്ടി
കേൾവികളിൽ
കാഴ്ചകളിൽ
ആശ്ചര്യം സൃഷ്ടിക്കാം
എന്നാൽ
അനുഭവങ്ങളിൽ
അമർഷങ്ങളും
അപഹാസ്യങ്ങളും.
ആക്ഷേപങ്ങളുടെ
ആശയപർവ്വങ്ങളും..
ആശ്രയങ്ങളെ. ത്തേടി
ആശയറ്റ്..
അകലങ്ങളിൽ വഴിക്കണ്ണു
മായി കാത്തിരിപ്പുകളും!
അപ്പോഴും മനസ്സ്
അബദ്ധധാരണകളെ
ന്യായീകരിക്കാൻ
വൃഥാ ശ്രമം നടത്തുന്നു
ഒടുവിൽ…..
അരികിലായി..
സ്വപ്നമായി…..
ഇമകൾക്കുള്ളിലെ
തീഗോളങ്ങളിൽ..
പാരവശ്യവും.
കണ്ണീരുപ്പിന്റെ
ഉൾപ്രവാഹവും…!
(പട്ടം ശ്രീദേവിനായർ)