നിന്റെ സ്നേഹ വചനമാണ് നിന്നെ എന്നിലേ യ്ക്കടുപ്പിച്ചത്.
നിന്നിലൂടെ സഞ്ചരിച്ച വേളയിൽ വെറും വാക്കല്ല
പ്രവൃത്തിയാണ് നിന്നെദാനമായിനല്കിയ സ്നേഹമാണ് ഞാനെങ്ങും കണ്ടത്.
നിന്റെ ലാളിത്യവും, നേർമ്മയും നിൻ വചനങ്ങളി
ലെ സത്യവും ഞാൻ കണ്ടു.
വെറും വാക്കല്ല നിന്റെ ജീവിതമായിരുന്നു നിന്റെ
സന്ദേശവുമെന്നു കണ്ടു.
ജോർദ്ദാൻ നദിയിലെ കുളിരുള്ള വെള്ളത്തിനാഴ
ത്തിൽ നിന്നിൽ ഞാനലിഞ്ഞുചേർന്നു.
നിന്നോടൊപ്പമുയർ കൊണ്ടു വീണ്ടുമൊരു
പുതുജന്മമായി.
നിൻ വചനങ്ങളെന്നിൽ പിറന്ന വേളയിൽ സ്നേഹ
മെന്നിൽ ഒളി പരത്തി.
ചെയ്യും ക്രിയകളിലെല്ലാം നിൻ സ്നേഹം നിറഞ്ഞു
നിന്നു.
സത്യം ചൊല്ലാനറച്ചു നിന്നില്ല കാപട്യങ്ങൾക്കെ
തിരെ ആഞ്ഞടിച്ചു.
തന്നെ മറന്നു സ്വയം ത്യാഗമായ നാളതിൽ നിന്നെ
ഞാൻ കണ്ടെത്തുകയായിരുന്നു.
ചൊല്ലാതെയെല്ലാം നീയറിഞ്ഞു യാചിക്കാതെ
നിറവായി ആവശ്യങ്ങളെല്ലാം നീ നിറവേറ്റി.
തളർന്നു നിന്ന യാമത്തിലെല്ലാമെന്നശ്രുകണ
ങ്ങൾ നിൻ പാദസേവ ചെയ്തു.
“കൂടെയുണ്ട്, ഭയപ്പെടേണ്ടെ”ന്നോതി കനിവിൻ കര
ത്താലെന്നെ തലോടി.
ഹാ! നിൻ സ്നേഹമതിൻ മഹത്വമെങ്ങിനെ ഞാൻ
ചൊല്ലേണ്ടു!
“ഞാനോ കുറയേണം നീയോ വളരേണം” എല്ലാം
മറന്ന് നിൻ നാമം പേറും കിരാത ജന്മങ്ങൾ നാശ
ത്തിൻ പാതയിൽ കൊഴുത്തുരുണ്ടു.
ഇല്ലാത്ത കുറ്റം ചാർത്തി ഒരിക്കലവർ നിന്നെ ക്രൂശിലേറ്റി.
മൂന്നാം നാൾ ഉയിർത്തെണീറ്റു നീ… സ്വർഗ്ഗം പൂകി.
എങ്കിലും നിന്നെയവർ നിത്യവും ക്രൂശിക്കുന്നു
നിൻ നാമം പങ്കിലമാക്കിടുന്നു.
ദൈവമേ! നീയാം അദ്വൈതത്തെ ആയിരമായിരം
ദ്വൈതമാക്കിടുന്നു.
അരുതേ… നിന്നോടു ചെയ്യുമീ ക്രൂരതകൾ ഇനിയും സഹിക്കവയ്യാ…
ഒട്ടും മറഞ്ഞിരിക്കാതെ ഉണർന്നു ക്രീയ ചെയ്തീ
ടുക പരനേ…!
Shyla Nelson

By ivayana