അർത്ഥങ്ങളുടെ ആഴങ്ങളെ തിരയുമ്പോഴാണ്
അര്ഥമില്ലായ്മയുടെ പൊരുളറിയുന്നത്…
ബന്ധങ്ങളുടെ മൂല്യച്യുതി തേടി അലയുമ്പോഴാണ്
ബന്ധങ്ങൾ ബന്ധനങ്ങളായി തീരുന്നത്…..
സ്നേഹത്തിന്റെ അർത്ഥാന്തരങ്ങൾ അറിയുമ്പോഴാണ്
സ്നേഹബന്ധങ്ങളുടെ വ്യർത്ഥത അറിയുന്നത്…..
ജീവിതത്തിന്റെ അകംപൊരുൾ തേടി യാത്രതുടരുമ്പോഴാണ്
ജന്മത്തിന്റെ നിരർത്ഥകത അറിയുന്നത്……
സ്വപ്നങ്ങളുടെ അയഥാർഥ്യങ്ങൾ അറിയുമ്പോഴാണ്
മോഹങ്ങങ്ങൾ മോഹഭംഗങ്ങളാകുന്നത്..
കാത്തിരിപ്പിന്റെ നിശൂന്യത അറിയുമ്പോഴാണ്
ആഗ്രഹങ്ങളുടെ നോവറിയുന്നത്….
പ്രതീക്ഷകൾ അകന്നകന്നു പോകുമ്പോഴാണ്
പ്രതീക്ഷയെന്നത് വെറും മിഥ്യയാണെന്നു നമ്മൾ തിരിച്ചറിയുന്നത്……
പുനർജ്ജന്മമെന്നത് കേവലം സങ്കല്പം മാത്രമാണെന്ന് തിരിച്ചറിയുമ്പോഴാണ്
ജന്മാന്തരങ്ങൾ എന്നത് വെറും സ്വപ്‌നങ്ങൾ മാത്രമെന്ന് നമ്മൾ മനസ്സിലാക്കുന്നത്…..
ഭാഗ്യം തിരഞ്ഞു തിരഞ്ഞു നടക്കുമ്പോൾ ആണ്
നിർഭാഗ്യങ്ങളുടെ പീഡനങ്ങളറിയുന്നത്…
ആത്മാവിന് മുറിവേൽക്കുമ്പോഴാണ്
ആത്മാവിൽ വേദനയുടെ ചിത അഗ്നിയായി ആളിപ്പടരുന്നത്….. .
…Raj…

By ivayana