കൊല്ലം സ്വദേശിയായ രതീഷ് . റിയാദിലെ ദാഹൽ മെഹ്‌ദൂദ് . എന്ന സ്ഥലത്തു സ്‌പോൺസറുടെ വീട്ടിലെ ഡ്രൈവർ ആയിരുന്നു . മൂന്ന് വീട്ടിലെ ജോലിയാണ് രതീഷ് ചെയ്തിരുന്നത് . സമയത്തിന് ആഹാരമോ ഉറക്കമോ ലഭിച്ചിരുന്നില്ല . ശമ്പളം മുടങ്ങിയിട്ടില്ല എങ്കിലും ഒരിക്കലും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു ലഭിച്ചിട്ടില്ല ..

ദുരിതങ്ങൾ കൂടി വന്നപ്പോൾ രതീഷ് തൻറെ ചില കൂട്ടുകാരുടെ സഹായത്തോടെ എംബസ്സിയിൽ പരാതി നൽകി . എംബസ്സിയിൽ നിന്നും സ്‌പോൺസറെ വിളിച്ചു സംസാരിച്ചു . പിന്നീടുള്ള ദിവസങ്ങളിൽ . ജോലിഭാരം മാത്രമല്ല . സ്‌പോൺസറുടെ അടിയും ചവിട്ടും കൊള്ളേണ്ടി വന്നു . മുഖത്തു അടികൊണ്ട് വീർത്ത കവിളുമായി രതീഷും കൂട്ടുകാരും എന്നെ തേടിയെത്തി . എന്റെ സഹായം അഭ്യർത്ഥിച്ചു .

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞാൻ ഉടനെ തന്നെ രതീഷിനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി . സ്റ്റേഷൻ മേദാവി സ്‌പോൺസറെ വിളിച്ചു വരുത്തി . താക്കിത് നൽകി വിട്ടയച്ചു . ഇത്തവണ ക്ഷമിക്കു ഇനിയെന്തെങ്കിലും ബുദ്ദിമുട്ടുണ്ടായാൽ രതീഷിനോട് നേരെ സ്റ്റേഷനിലേക്ക് വരാനും പറഞ്ഞു . കുറച്ചു ദിവസങ്ങൾ കുഴപ്പമില്ലാതെ കടന്നു പോയി . മൂന്ന് വീട്ടിലെ ജോലി ചെയ്യേണ്ട . സ്‌പോൺസറുടെ വീട്ടിലെഓ ജോലി മാത്രം ചെയ്താൽ മതിയെന്ന് ഞാൻ പറഞ്ഞു . അത് പ്രകാരം രതീഷും ഉറച്ചു നിന്നു .

കൂടുതൽ ദിവസങ്ങൾ കഴിഞ്ഞില്ല ഒരുദിവസം സ്പോൺസർ രതീഷിനെ അതിക്രൂരമായി മർദിച്ചു . റൂമിൽ നിന്നും സാധനങ്ങൾ വാരി ഒരു കവറിലാക്കി . നിന്നെ നാട്ടിലയക്കുകയാണ് . പുറപ്പെടാൻ പറഞ്ഞു . രതീഷിനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി . കുറേ ദൂരം സഞ്ചരിച്ചു . ആളും അനക്കവുമില്ലാത്ത . മരുഭൂമിയിൽ ഇറക്കി വിട്ടു . കയ്യിൽ നിന്നും . ഫോണും . ഇക്കാമയും . വാങ്ങി സ്പോൺസർ സ്ഥലം വിട്ടു .

ഒരുപാട് സമയങ്ങൾക്കു ശേഷം ഒരു സുഡാനി . ആട്ടിടയൻ എന്നെ വിളിച്ചു . നിങ്ങളുടെ സഹോദരൻ എന്റെ അടുക്കലുണ്ട് . ഇങ്ങോട്ട് വരണം .ലൊക്കേഷൻ അയക്കാൻ പറഞ്ഞു . അദ്ദേഹത്തിന്റെ ഫോണിൽ നെറ്റില്ല . അടുത്ത മജ്‌റയിൽ ബംഗാളിയുണ്ട് . അദ്ദേഹത്തെ കൊണ്ട് അയപ്പിക്കാം എന്ന് പറഞ്ഞു . ഒരു മണിക്കൂറിനു ശേഷം ലൊക്കേഷൻ കിട്ടി . ഞാനുടനെ പോലീസ് സ്റ്റേഷനിലെത്തി . കേപ്റ്റനെ കണ്ട് കാര്യങ്ങൾ അറിയിച്ചു . രതീഷിനെയും കൂട്ടി നേരെ അദ്ദേഹത്തിന്റെ അടുക്കലെത്താൻ പറഞ്ഞു ..

ഞാനും രതീഷിന്റെ കൂട്ടുകാരും കൂടി മരുഭൂമിയിലെത്തി . രതീഷിനെയും കൂട്ടി സ്റ്റേഷനിലെത്തി . അപ്പോഴേക്കും രാത്രിയായിരുന്നു .. പിറ്റേ ദിവസം ചെല്ലാൻ പറഞ്ഞു . പിറ്റേന്ന് സ്റ്റേഷനിലെത്തിയ ഞങ്ങളെ അവിടെയിരുത്തി . സ്‌പോൺസറെ വിളിച്ചു വരുത്തി .സ്റ്റേഷനിലെത്തിയ സ്പോൺസറോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ നേരേ ലോക്കപ്പിൽ തള്ളി . ഞങ്ങളോട് ലേബർ കോടതിയിൽ പോകാനും പറഞ്ഞു . എന്നാൽ തല്ക്കാലം കോടതിയിൽ പോകാൻ വരട്ടെ . ഒരു ദിവസം നമുക്ക് കാത്തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു .

ഞങ്ങൾ സ്റ്റേഷനിൽ നിന്നും തിരികെ പൊന്നു . അന്ന് തന്നെ സ്പോൺസറിന്റെ ബന്തുക്കൾ പലരും എന്നെ വിളിക്കാൻ തുടങ്ങി . എങ്ങിനെയും പവിഷയം പരിഹരിക്കണം . പിറ്റേ ദിവസം സ്റ്റേഷനിൽ നിന്നും ഫോൺ വന്നു . ഒത്തു തീർപ്പിനു തയ്യാറാണോ . ഞാനുടനെ സ്റ്റേഷനിലെത്തി . ഒത്തു തീർപ്പിനു തയ്യാറായി . ഫൈനൽ എക്സിറ്റും . ടിക്കറ്റും . ഒരുമാസത്തെ ശമ്പളവും രതീഷിനു നൽകണം . അത് നൽകിയതിന് ശേഷം സ്‌പോൺസറെ പുറത്തു വിടാവു . കയ്യോടെ അന്ന് തന്നെ പാസ്പ്പോർട്ടും ടിക്കറ്റും പൈസയും എന്നെ ഏല്പിച്ചു . ഞാനും സഹപ്രവർത്തകരും കൂടി രതീഷിനു കൊടുത്തു യാത്രയാക്കി …..

By ivayana