ജീവിതം ഇത്രമാത്രം ആകസ്മിതകൾ നിറഞ്ഞതാണ് എന്ന് കുറച്ചു മുൻപാണ് രാജിക്ക് മനസിലായത്. സിസ്റ്റർ ലേഖ വന്ന് പറയുന്നത് വരെ….
ഇത്രയും വലിയൊരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതി യിരുന്നില്ല.രാജി നേഴ്സ് നൈറ്റ്ഡ്യൂട്ടിക്ക് വന്നിട്ട് ഉണ്ടായിരുന്നതേയുള്ളു. അപ്പോഴാണ് ലേഖ വന്നു പറഞ്ഞത്… അരവിന്ദനെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
“അരവിന്ദനേയോ….?” രാജി തിരക്കി,”അതേ…”
ലേഖ പറഞ്ഞു.
അരവിന്ദൻ…..
അതാണ് ജീവിതം…..
അരവിന്ദനെ വിധിയാണ് എന്റെ മുന്നിൽ ഇങ്ങനെ കൊണ്ടു വന്നത്
നമ്മൾ പലപ്പോഴും ആഗ്രഹിക്കാത്ത പലതും ജീവിതത്തിൽ ആകസ്മികമായിട്ടാണ് സംഭവിക്കുന്നത്.അരവിന്ദനെ തന്റെ മുന്നിൽ കൊണ്ടു വന്ന വിധിയേക്കുറിച്ച് ഓർത്തപ്പോൾ തനിക്കൊന്ന് പൊട്ടിച്ചിരിക്കാനാണ്ആദ്യം തോന്നിയത് ആരേയും തോൽപ്പിക്കാനല്ല, സ്വയം തോറ്റിട്ടില്ല എന്ന് ബോധ്യപ്പെടുത്താൻ…
സ്വയം തോറ്റിട്ടില്ലായെന്ന് ബോധ്യപ്പെടുത്തനായിട്ടെങ്കിലും വിധി അവസരമൊരുക്കി കാത്തിരിപ്പുണ്ടാവും എല്ലാവരുടേയും ജീവിതത്തിൽ.
അരവിന്ദൻ തന്റെ ജീവിതത്തിൽ വരുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.
ജീവിതത്തിൽ ഒരിക്കലും അരവിന്ദന്റെ പ്രണയം തനിക്ക് നഷ്ടമാകില്ലായെന്നു കരുതിയിരുന്ന നാളുകൾ.പ്രണയത്തിന്റെ മാത്രമായിരുന്ന നാളുകൾ, ഒരു ദിവസം പോലും തമ്മിൽ കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. തിരക്കൊഴിഞ്ഞ വഴികളിലൂടെ,കൈകൾ കോർത്ത് പിടിച്ച് നടക്കാൻ അരവിന്ദന് വലിയ ഇഷ്ടമായിരുന്നു
എന്നും. അരവിന്ദന്റെയിഷ്ടമായിരുന്നു എന്റെയിഷ്ടം,
ഓർമ്മകൾ മേയുന്ന മനസിന്റെ മേച്ചിൽ പുറത്തു നിന്നും പുറത്തു വരാൻ അവൾക്ക് വളരെ പാടുപെടേണ്ടിവന്നു….
ജീവിതത്തിൽ സുഖസൗകര്യങ്ങൾ തേടി പോകുന്നവരുടെ എണ്ണം സമൂഹത്തിൽ കൂടി വരികയാണ്.ജീവത്തിൽ
അരവിന്ദനിൽ നിന്നും അത്തരമൊരു അനീതി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല….. വേദനയോടെ അരവിന്ദന്റെ വാക്കുകൾ തന്റെ മനസ്സിലേക്ക് കടന്നു വന്നു അയാളെ മറക്കണം എന്ന് മറക്കാൻ കഴിയുമായിരുന്നില്ല.
എന്നിട്ടും…
ഒരാൾ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുമ്പോൾ മറ്റുള്ളവർക്ക്ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്
കരൾ പിടയുന്ന വേദനയിലും താൻ വീഴാതെ പിടിച്ചു നിന്നു. തനിക്കത് എങ്ങനെ കഴിഞ്ഞു എന്ന് ഇന്നും അതിശയമാണ്. അമ്മയെ ഓർത്തതുകൊണ്ടാകണം ഞാൻ വീഴാതെ പിടിച്ചു നിന്നത്.ഞാൻ വീണാൽ അനാഥമായിപ്പോകുന്ന ഒരു ജീവിതം, കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ അനാഥയാക്കി കടന്ന് പോയി….
എന്നിട്ടും….
ഞാൻ തീരുമാനിച്ചു ജീവിക്കണം!തോൽപ്പിക്കാനായി ധാരാളം ആളുകൾ ശ്രമിച്ചു എന്നാൽ തോൽക്കാൻ തനിക്ക് മനസില്ലായിരുന്നു.
ജീവിതം കൊണ്ട് പകിട കളിക്കുന്നവരുടെയിടയിൽ ആരുമായില്ലായിരിക്കാം.തന്റെ മുന്നിൽ തോറ്റു പോയ അരവിന്ദൻ.
തനിക്ക് ആശ്വസിക്കാൻ ഈ കാഴ്ചകൾ തന്നെ ധാരാളം മതിയായിരുന്നു. എനിക്കൊന്ന് ഉറക്കെ ചിരിക്കണം,
ഉറക്കെ….
ജീവിതത്തിന്റെ ഇടനാഴികളിൽ ഇരുളടഞ്ഞ് പോകുന്നത് നിസ്സഹായതോട് നോക്കി നിന്നപ്പോഴോന്നും പ്രതികാരം എന്ന ചിന്ത മനസിൽ ഇല്ലായിരുന്നു .എന്നാൽ ഈ കാഴ്ച കാണുമ്പോൾ എന്തോ മനസിന് വല്ലാത്തൊരു സുഖം.
ഡോക്ടർ സുകുമാരൻ അവിടേക്ക് വന്നു അയാളുടെ മെഡിക്കൽ ഫയൽ രാജിക്ക് നൽകി.
അയാൾ അപ്പോഴും ഉറങ്ങുകയായിരുന്നു അടുത്തുതന്നെ അയാളുടെ കുട്ടി യും ഇരിപ്പുണ്ട് ഉറക്കം തൂങ്ങി.
“മരുന്ന് കൊടുക്കേണ്ട രീതികൾ മെഡിക്കൽ ഷീറ്റിൽ എഴുതിയിട്ടുണ്ട്”
ഡോക്ടർ പറഞ്ഞു.
ശരി ഡോക്ടർ…
പേഷ്യന്റ് ഉണരുമ്പോൾ എന്നെ വിളിച്ചു പറയണം.
ശരി ഡോക്ടർ
അവൾ പറഞ്ഞു
ഡോക്ടർ സുകുമാരൻ അടുത്ത റൂമിലേക്ക് പോയി.
ഇടക്ക് നിന്ന് പോയ ചിന്തകളെ തിരികെ തന്റെ മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഞാൻ.
അപ്പോൾ അയാളുടെ ഒരു ചുമകേട്ടു പുറകെ മോളെ എന്ന്പതിഞ്ഞ ശബ്ദത്തിലുള്ള ഒരു വിളിയും.
അരവിന്ദൻ ഉണർന്നുവെന്ന് തോന്നുന്നു…
ഉണരുമ്പോൾ തന്നെ അറിയിക്കണം എന്ന് ഡോക്ടർ സുകുമാരൻ പറഞ്ഞത് അപ്പോൾ രാജി ഓർത്തു…
അയാൾ പെട്ടെന്ന് തന്നെ കാണുമ്പോൾ എന്തായിരിക്കും അയാളുടെ പ്രതികരണം, തനിക്കതൊന്ന് കാണണം എന്ന് കരുതി തന്നെയാണ് അയാൾക്കുള്ള ഗുളികകളുമായി രാജി അയാളുടെ മുന്നിലെത്തിയത്. തന്നെ കണ്ട് അയാൾ ചെറുതായിട്ട്ഒന്നു നടുങ്ങിയോ? അതൊ തന്നെ അയാൾക്ക് മനസ്സിലായില്ലേ…?
ഗുളികകൾ അയാൾ വേഗം വാങ്ങി കഴിച്ചു
കുപ്പിയിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു,
എന്നിട്ട് അയാൾവീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.
ങേ…
തന്നെ മനസ്സിലായിക്കാണില്ലെ…?ഇല്ല എന്ന് തോന്നുന്നു…
അയാൾ കണ്ണുകൾ പൂട്ടി കിടക്കുന്നു കൈകൾ കൊണ്ട്
മകളെ അയാൾ ചേർത്ത് നിർത്തി കൈകളിൽ ഒരു മുത്തം കൊടുത്തു.
താൻ അവിടെ നില്കുന്നു എന്ന്പോലും നോക്കാതെ അയാളുടെ മിഴികൾ സജലങ്ങളായി.
അയാളുടെ തേങ്ങൽ കൂടി കേട്ടു,ആ തേങ്ങൽ അയാളോട് അവൾക്കുള്ള എല്ലാ പിണക്കങ്ങളും തീർക്കുന്ന തരത്തിലുള്ളതായിരുന്നു.
രാജി ഡോക്ടറുടെ വാക്കുകൾ. ഓർത്തു
“.പേഷ്യന്റ് ഉണരുമ്പോൾ എന്നെ അറിയിക്കണം”.
അവൾ ഡോക്ടറുടെ റൂമിലേക്ക് പോയി, അയാൾ ഉണർന്ന വിവരം പറഞ്ഞു.ഡോക്ടർ വന്നു അയാളെ പരിശോധിച്ചു.
പെട്ടെന്ന് തന്നെ അയാളുടെ പഴയ മുഖം അവളുടെ മനസിൽ തെളിഞ്ഞു
എന്തൊരു ഊർജ്ജസ്വലമായിരുന്നു അന്നൊക്കെ…
ഇപ്പോൾ ഉണങ്ങിയ ഒരു വാഴത്തണ്ടുപോലെ,
അയാൾ തന്റെ ആരുമല്ല അവൾ മനസിനെ ശാസിച്ചു നിർത്തിയിട്ടും അടങ്ങാത്ത അഭിനിവേശംമനസിൽ….
അയാളെ അവസാനമായിക്കണ്ട നിമിഷങ്ങൾ തെളിഞ്ഞു വന്നു…
പ്രണയത്തിന്റെ ദിവസങ്ങൾ തല്ലിക്കെടുത്തി തന്നെ ഉമിത്തീയിൽ എരിയാൻ വിട്ടു കൊണ്ട് സ്വന്തം സുഖം തേടി ഇറങ്ങിപ്പോയതാണ്, തന്റെ ജീവിതത്തിൽ നിന്നും.
ഇനിയും തന്റുള്ളിലെ മുറിവ് ഉണങ്ങിയിട്ടില്ല.
എല്ലാം വിധി എന്നു കരുതി സമാധാനിച്ചിരിക്കുമ്പൊഴാണ് വീണ്ടും ഈ നിലയിൽ ഒരു കൂടിക്കാഴ്ച ഭൂതകാലങ്ങളെ തടവിൽ കിടത്തി വർത്തമാനകാലത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ സ്വൈരവിഹാരം നടത്തുകയായിരുന്നുതാൻ ഇതുവരെ….
ഒരിക്കപ്പോലും നഷ്ടപ്പെട്ട എത്തിപ്പിടിക്കാൻ ശ്രമിക്കാതെ ….
ഇതുവരെ ഒരിക്കപ്പോലും പഴയ ജീവിതം തിരിച്ചു പിടിക്കാനും തുനിഞ്ഞിട്ടില്ല…
എന്തോ എന്നിലെ പ്രണയത്തെ നശിപ്പിക്കാൻ തോന്നിയിരുന്നില്ല…
അത് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരാനും കഴിഞ്ഞിരുന്നില്ല…
ഇരുന്ന് എപ്പോഴോ ഉറങ്ങി, ഒരു നേർത്ത നിമന്ത്രണം കേട്ട് അവൾ ഞെട്ടിയുണർന്നു.
തൊട്ടു മുന്നിൽ അയാൾ.തനിക്കൊന്ന് കുതറണമെന്ന് തോന്നിയോ..
ഇല്ല തനിക്ക് അത് ആകുമായിരുന്നില്ല.
അയാൾ അവളെ മാറോടു ചേർത്ത് നിർത്തി നിറുകയിൽ ചുംബിച്ചു കൈകൾ കോർത്തു പിടിച്ചു എന്തൊപറയാനായി തുനിഞ്ഞു അയാൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല… നിമിഷങ്ങളോളം അങ്ങനെ നിന്ന് കണ്ണിൽ നിന്നും കണ്ണുനീർ വന്നു വീണ് അവളുടെ തലമുടിയും നെറ്റിത്തടവും നനഞ്ഞു എന്തോ പറയാനായി ചുണ്ടുകൾ വിതുമ്പി…
നേരം നന്നായി പുലർന്നിരിക്കുന്നു അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. തൊട്ടു മുന്നിൽ ചെറിയൊരു ആൾക്കൂട്ടം. എന്താണെന്ന് അറിയാൻ അവൾ തിടുക്കം കൂട്ടി ആൾക്കൂട്ടത്തിനിടയിലേക്ക് അവൾ തിക്കിക്കയറി.
അയാളുടെ മകൾ പൊട്ടിക്കരയുന്നു
“അച്ഛാ”
എന്താണ് സംഭവിച്ചത്?
ആരോ പറയുന്നത് കേട്ടു മരിച്ചു.ശവം മറവു ചെയ്യാനായി ശ്മശാനത്തിലേക്ക് കൊണ്ട് പോയി കൂടെ അവളും പോയി.ശ്മശാനത്തിൽ എരിഞ്ഞ ചിതയിൽ അയാൾ ദഹിച്ചില്ലാതാകുന്നത് അവൾ വേദനയോടെ നോക്കി നിന്നു ഒരു ജീവിതം എരിഞ്ഞെരിഞ്ഞ് അടങ്ങി…
എല്ലാവരും പിരിഞ്ഞു പോയി ശ്മശാനത്തിൽ അവൾ തനിച്ചായി അല്ല!അവൾ തനിച്ചായിരുന്നില്ല, അയാളുടെ മകളും അവിടെയുണ്ടായിരുന്നു അവളെ അനാഥയായി വിധിയുടെ മുന്നിലേക്ക് വിട്ടു കൊടുക്കൻ രാജിയുടെ മനസ്സ് അനുവദിച്ചില്ല.
രാജി ചെന്നു അവളുടെ കൈപിടിച്ചു.
അരവിന്ദന്റെ മകൾ…..
എന്നിട്ട്
ശ്മശാനത്തിന് പുറത്തേക്ക് നടന്നു. ആകസ്മികമായി തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇത് ആകസ്മികമായിരുന്നുവോ അതോ കുട്ടിയെ തന്നെ ഏൽപ്പിക്കാൻ ആയിരുന്നില്ലേ..

ആന്റണി ഫിലിപ്പോസ്

By ivayana