സമീപകാല ഇന്തൃയില്‍ കോണ്‍ഗ്രസ്സോളം ദുരേൃാഗം ഏറ്റുവാങ്ങിയ ഒരു പ്രസ്ഥാനവുമില്ല.
എന്ത് ചെയ്താലും പഴിയും ശകാരവും ബാക്കി ..
മധൃപ്രദേശിലും ,രാജസ്ഥാനിലും ,
ഛത്തീസ് ഗഢിലും കോണ്‍ഗ്രസ്സ്
ബി ജെ പി യെ തോല്‍പ്പിച്ചാല്‍
ഉടന്‍ തന്നെ അത് ജനങ്ങളുടേയും തൊഴിലാളികളുടേയും വിജയമായി മാറും.
ബീഹാറില്‍ ഒരു ചെറിയ മാര്‍ജ്ജിനില്‍ പിന്നിലാകുമ്പോഴേയ്ക്ക് പഴി പക്ഷേ കൃതൃം കോണ്‍ഗ്രസ്സിന് തന്നെ കിട്ടും.
ആലോചിച്ച് നോക്കണം..
എന്തൊരു കഷ്ടമാണത്.
ആര്‍ ജെ ഡി സഖൃത്തില്‍, കഴിഞ്ഞ തവണ പിണങ്ങി നിന്ന ഇടതുപക്ഷത്തെ ചേര്‍ക്കാന്‍ മുഖൃ കാര്‍മ്മികത്വം വഹിച്ചത് കോണ്‍ഗ്രസ്സാണ്.
Rjd -കോണ്‍ഗ്രസ്സ് പിന്തുണ ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന് കഴിഞ്ഞ തവണ കിട്ടിയ 3സീറ്റ് 17 സീറ്റായി ഉയരുകയും ചെയ്തു.
സന്തോഷം തോന്നി.
വലിയ സന്തോഷം തോന്നി..
2019 ലെ ലോക്സഭാ ഇലക്ഷനില്‍ തമിഴ്നാട്ടില്‍ നിന്ന് ഇടതുപക്ഷം കോണ്‍ഗ്രസ്സ് -Dmk പിന്തുണയോടെ നാല് സീറ്റ് ജയിച്ചതാണ് സമാനമായി ഓര്‍മ്മ വന്നത്.
കോയമ്പത്തൂരും നാഗപട്ടണത്തുമൊക്കെ അഞ്ചാം സ്ഥാനത്ത് നിന്നിരുന്ന ഇടതുപക്ഷം ലക്ഷക്കണക്കിന് വോട്ടുകള്‍ നേടിയാണ് 2019ല്‍ നാല് ലോക്സഭാ സീറ്റുകള്‍ ജയിച്ചത്.
അതേ മെക്കാനിസമാണ് ബീഹാറിലും നടന്നത്.
അതേ മെക്കാനിസം ഇന്തൃ മുഴുവന്‍ നടക്കട്ടെ എന്ന് ആഗ്രഹവുമുണ്ട്.
പക്ഷേ അപ്പോഴേയ്ക്കും ട്രോളുകളും തള്ളുകളും ഇറങ്ങുന്നു.
കോണ്‍ഗ്രസ്സിന്റെ രക്തത്തിന് വേണ്ടി മുറവിളി ഉയരുന്നു.
ബീഹാറില്‍ 120 സീറ്റില്‍ മത്സരിച്ച നിതീഷിന്റെ പാര്‍ട്ടി (Jdu ) 40 സീറ്റില്‍ ഒതുങ്ങിയതിലും വലിയ അപരാധമാണത്രെ കോണ്‍ഗ്രസ്സ് ഇരുപത് സീറ്റില്‍ ഒതുങ്ങിയത്.
ഉവെെസിയും ,ചിരാഗ് പാസ്വാനും നേടിയ കുത്തിത്തിരിപ്പ് വോട്ടുകളൊന്നും ചര്‍ച്ചയേയല്ല..
ജയസാധൃതയുള്ള സീറ്റുകള്‍ മുന്നണിമരൃാദയുടെ പേരില്‍ വെച്ചുമാറുകയും ,വിട്ട് നല്‍കുകയും ചെയ്ത തൃാഗവും ചര്‍ച്ചയല്ല.
ലാലു ജയിലില്‍ കിടക്കുമ്പോഴും
മഹാസഖൃത്തെ സജീവമാക്കുകയും ഇത്രമേല്‍ ഒപ്പമെത്തിയ്ക്കാന്‍ തേജസ്വിയ്ക്ക് ഊര്‍ജ്ജവുമായ രാഹുല്‍ഗാന്ധിയുടെ പ്രചരണവും വിഷയമല്ല..
വിഷയം കോണ്‍ഗ്രസ്സിന്റെ കഴിവില്ലായ്മയാണ്..
ദൗര്‍ബല്ലൃങ്ങളാണ്
കഷ്ടം തന്നെ..
എന്നാല്‍ പിന്നെ കഴിവും ശക്തിയും സംഘടനാ സംവിധാനവുമുള്ളവര്‍ക്ക് നയിച്ചൂടേ..

By ivayana