പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ മടക്കി എത്തിക്കാനുള്ള കേരളത്തിന്റെ മാനദണ്ഡം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.കേന്ദ്രത്തിന്റെ പട്ടികയില്‍ 2.5 ലക്ഷം പ്രവാസികളാണ് ഉള്ളത്. നിലവില്‍ അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വീസ
കാലാവധി തീര്‍ന്നവരെയും മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നിലപാട്.4 ലക്ഷത്തിലേറെ മലയാളികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്. കേന്ദ്രമാനദണ്ഡ പ്രകാരം ഇവര്‍ക്കെല്ലാം ഉടന്‍ നാട്ടില്‍ തിരിച്ചെത്താനാവില്ല.ഏറ്റവും കൂടുതല്‍ മലയാളികള്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ്.