ആഘോഷം ആകട്ടെ …
ദീപാവലിക്ക്…
ദുഷ്ടതക്കുമേൽ നല്ലവിജയം
ചെയ്യാം ആർക്കും ദുഷ്ട നിഗ്രഹം.
മാതാവിനായാലും
ദുഷ്ടൻ മകനായാൽ .
മരിച്ചത് നരകാസുരൻ…!
കൊന്നതോ അമ്മയാം,
സത്യഭാമ ഭൂമിദേവി ….!
സന്തോഷം അലയടിക്കട്ടെ..
നാട്ടിലായ് എല്ലാരും,
കത്തിക്കണം ദീപങ്ങൾ,
ദുഷ്ട നിഗ്രഹം ചെയ്ത,
കൃഷ്ണനും ഭാമക്കും,
ഭൂലോകർ അർപ്പിക്കട്ടെ,
സ്നേഹാദരങ്ങൾ .
കൃഷ്ണ കൃഷ്ണ…
മുകുന്ദാ ജനാർദ്ദന,
കൃഷ്ണ ഗോവിന്ദ,
നാരായണ ഹരേ..
ആഘോഷം ആകട്ടെ .
ദീപാവലിക്ക് ദുഷ്ടതക്കുമേൽ,
നല്ലവിജയം ആർക്കും ,
ചെയ്യാം ദുഷ്ട നിഗ്രഹം,
സ്വന്തം അമ്മക്ക് പോലും.
കൃഷ്ണനും ഭാമക്കും,
ഭൂലോകർ അർപ്പിക്കട്ടെ,
സ്നേഹാദരങ്ങൾ

രാജേഷ് .സി .കെ.ദോഹ ഖത്തർ

By ivayana