“ചാ”യെന്നും “ച്ച”യെന്നും
പഠിച്ചവർക്കറിയില്ല
ചാച്ചാജിയാരെന്ന് , ഏന്തെന്ന്
പറഞ്ഞിട്ടുമറിഞ്ഞിട്ടും
കാര്യമില്ലല്ലോ? മണ്മറഞ്ഞു പോയില്ലേ ?
പണ്ട് കല്ലിനുമുണ്ടൊരു കഥ പറയാനെന്ന്
മകൾക്കയച്ച കത്ത്
ഇന്നും പാഠഭാഗത്തിലുണ്ടോയന്ന് സംശയം.
എന്തായാലും ഗാന്ധിതൊപ്പിയും
നീണ്ട ഉടുപ്പും കാൽസറായും
റോസാപ്പൂവും, ആളൊരു സുന്ദരൻ
സുകുമാരനെന്ന് മാത്രമറിയാം കുട്ടികൾക്ക് .
പിന്നെ, കുറെ റാലിയും
വെയിൽ കൊള്ളലും റിഹേഴ്സലും
പാട്ടും കൂത്തും മാത്രം. അവർ എന്തറിയുന്നു
പിന്നെയെന്റെ അപ്പൂപ്പൻ, മഹാൻ
വളരുക വളരുക ഭാരതമേ …!!
ജീ ആർ കവിയൂർ