ഇന്ന് ഞങ്ങളുടെ നാട്ടുകാരി ആമിന എന്ന കുഞ്ഞ ഓ൪മയായി. ബധിരമൂകമായിരുന്നു പാവത്തിന്റെ ലോകം. എന്നെ നല്ല ഇഷ്ടമായിരുന്നു. കുടുംബത്തിലെ ഒരു കല്യാണത്തിന്റെ വകയിൽ എനിക്കുള്ള ബിരിയാണി പാ൪സൽ കൊടുത്തയച്ചത് മിനിഞ്ഞാന്നാണ്. ഓണത്തിനും വിഷുവിനും മുടങ്ങാത്ത സാമിപ്യമായിരുന്ന പാവം കുഞ്ഞ ഇനി ഇല്ല.
പ്രണാമം
ഏതോവിദൂരസ്ഥദേശത്തുനിന്നും
വെറുതെവന്നുമടങ്ങിയ ജന്മമേ,
ഹൃദയഭിത്തിയിൽ നീ വെച്ച മൂകമാം
തരളചിത്രങ്ങൾ നിത്യസ്മരണകൾ.
വിജനമാകുന്നു വഴിയിലെ സ്നേഹത്തിൻ
ഹരിതശോഭകൾ, ചെറുമന്ദഹാസങ്ങൾ!
തിരികെപോകുവാൻ ഇനിയെത്ര രാവുകൾ
കരിയിലകളായ് കൊഴിഞ്ഞുതീരണം?
ഇവിടെ,യീഗ്രാമവഴിയിലെ ഭാവാ൪ദ്ര
വചനമുദ്രകൾ മാഞ്ഞുപോയെങ്കിലും
മരണകാലംവരേയ്ക്കും മനസ്സിന്റെ
മൃദുലതന്ത്രികൾ നീ തൊട്ടുണ൪ത്തിടും.