എല്ലാവരാലും മറന്നു പോയ
ഒരുവൾ
തന്റെ ചുവരുകൾക്കുള്ളിൽ
ദിക്ക് തിരയുന്നുണ്ട്,,,
പുകഞ്ഞ വിറകു കൊള്ളി പോലെ
ചാരം മൂടി
പകച്ചു പോകുന്നുണ്ട്,,,
ചിലപ്പോഴവൾ
അരിക്കലത്തിലെ
റേഷനരി പോലെ
വെന്തു കുഴഞ്ഞു,,,
ചിലനേരം
തിളച്ചു തൂവിയ
പാൽപാത്രം കണക്കെ
അശ്രദ്ധയുടെ കരിനിഴൽ
എന്നു പഴികേട്ടു
അപ്പോഴൊക്കെയും
കുക്കറിന്റെ ചൂളം വിളിപോലെ
അവൾ കിതച്ചു തളർന്നു,,,
ചിലനേരം കിടക്കയിലെ
പഴകിയ വിരിപ്പ് പോലെ
ചുളിഞ്ഞു പോയവൾ
ഒരു കുഞ്ഞു ചുംബനത്താൽ
തളിർക്കുകയും
തണുത്തൊരാലിംഗനത്താൽ
പൂക്കുകയും ചെയ്തു,,,
കലണ്ടറിലെ
ചോരകൊണ്ടെഴുതിയ
ദിനങ്ങളെ
തളരാതെ നേർത്ത
ചിരികൊണ്ടവൾ
മായ്ചുകളഞ്ഞു,,,
തിരസ്കരണത്തിന്റെ
പടവുകളിൽ
ഒറ്റപ്പെടുമ്പോഴും
അവൾ
മുറ്റത്തെ കണ്ണാന്തളി പോലെ
സ്വപ്നങ്ങളിൽ
ചിറകുവിരിച്ചു…
📷ശ്രീകൃഷ്ണ 📷