എൻ്റെ അറിവിൽ ചിലത് പറയട്ടെ.!
– റാപ്പിഡ് ടെസ്റ്റ് നടത്തിയ 100 പേരിൽ കോവിഡ് നെഗറ്റീവ് കാണിച്ചെങ്കിലും, നേസോ ഫാരിൻജ്യൽ സ്വാബ് ടെസ്റ്റിൽ ആ 100 പേരിൽ, 60 % പേർക്ക് കോവിഡ് പോസിറ്റീവാണ് കാണിച്ചത്.!
– റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് കാട്ടിയ പല വ്യക്തികളും പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും, പലവിധ മരുന്നെടുക്കുന്നവരുമായിരുന്നു. എന്നാൽ അവരുടെ നേസോ ഫാരിൻജ്യൽ സ്വാബ് ടെസ്റ്റ് നെഗറ്റീവും ആയിട്ടുണ്ട്.!
. അതിനാൽതന്നെ റാപ്പിഡ് ടെസ്റ്റ് നെഗറ്റീവ് കാണിക്കുന്നവർ സ്വാബ് ടെസ്റ്റിൽ പോസിറ്റീവ് കാണിക്കുന്നുവെങ്കിൽ എന്തിനാണ് റാപ്പിഡ് ടെസ്റ്റ്. റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് കാണിക്കുന്നവർക്ക് സ്വാബ് ടെസ്റ്റിൽ നെഗറ്റീവ് കാണിക്കുന്നുവെങ്കിൽ പിന്നെന്തിനാണ് ഈ റാപ്പിഡ് ടെസ്റ്റ്?
. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ അവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചത് നടത്തുന്നതിൽ തെറ്റ് പറയാനാകില്ലെങ്കിലും സാമ്പത്തികമായി വളരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ റാപ്പിഡ് ടെസ്റ്റിൻ്റെ ആവശ്യകഥയെന്ത്?
. റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവെന്ന് പറഞ്ഞാലും, അവരെ നമുക്ക് കോവിഡില്ലെന്ന് സ്ഥിതീകരിക്കാനാവാത്ത അവസ്ഥയിൽ സ്വാബ് ടെസ്റ്റ് നടത്തുക തന്നെവേണം. പിന്നെയെന്തിന് ഇത്രയും ഉയർന്ന പണം കൊടുത്ത് ഒരു അനാവശ്യ ടെസ്റ്റ്.? മറ്റൊന്ന് റാപ്പിഡ് ടെസ്റ്റ് നെഗറ്റീവെന്നു കരുതി സംശയമുള്ളവരെ കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവെന്ന് പറഞ്ഞ് പുറത്ത് വിട്ടാൽ, അവർ ചിലപ്പോൾ യഥാർത്ഥ കോവിഡ് രോഗിയെങ്കിൽ മറ്റുള്ളവർക്ക് പരത്താനും ഇടയായേക്കും. അതിനാൽ തന്നെ ഈ അനാവശ്യ റാപ്പിഡ് ടെസ്റ്റ് എന്തിന്? റാപ്പിഡ് ടെസ്റ്റ് കമ്പനികൾക്ക് വെറുതെ കോടികൾ വാരാനും കാശുണ്ടാക്കാനുമാണോ? അതോയിനി ആരോ പറഞ്ഞു, അതിനാൽ ഞങ്ങളും ചെയ്യുന്നുവെന്ന പഴയ വാക്യങ്ങൾ തന്നെയാണോ ഉത്തരം?