പ്രവാസജീവിതം അവസാനിച്ചതോടെ ബാങ്കില്‍നിന്ന് ലോണെടുത്ത് നാട്ടിലൊര് കച്ചവടം തുടങ്ങാമെന്നുളള കണക്കുകൂട്ടലിരിക്കുമ്പോളാണ് പ്രശംസ്ത എഴുത്തുക്കാരന്‍ സര്‍ മണ്ടന്‍ രണ്ടാമന്‍റെ ‘ബാങ്കുമാനേജരെ എങ്ങനെ വശികരീക്കാമെന്നുളള ‘ പോസ്റ്റ് യാദൃശ്ചികമായി കാണാനിടയായത്.
`തേടീയ ലോണ്‍ ലോക്കറില്‍ വീണു’
ഒരാവശേത്തോടെയാണ് ഞാന്‍ ആ പോസ്റ്റിലേക്കു ചാഞ്ഞുവീണത്.
ഒരു സാധാരണക്കാരന്‍ ലോണിനായി മാനേജരുടെ മുന്‍പിലെത്തുമ്പോള്‍ ലുക്കില്‍ വലിയ കാരൃമുണ്ട് അല്ലാതെ മാര്‍ക്കറ്റില്‍ പച്ചക്കറിവാങ്ങാന്‍ പോവുന്നയതെ വേഷംധരിച്ച് ബാങ്കിലൊരിക്കലും ചെല്ലരുത്,
മണ്ടോപദേശം ആദൃപാദപ്രകാരം കല്യാണചടങ്ങുകള്‍ക്ക് മാത്രമെടുത്തുടുക്കുന്ന സില്‍ക്ക് മുണ്ടും ജുബ്ബയും അലമാരയില്‍ നിന്നെടുത്തണിഞ്ഞു, ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന അറബിയത്തറുകളില്‍ ബന്ധുമിത്രാദികള്‍ക്ക് കൊടുക്കാതെ നല്ലതുനോക്കി മാറ്റിവെച്ചതിലൊന്നെടുത്ത് സില്‍ക്ക് ജുബ്ബയില്‍ നീട്ടിയടിച്ചപ്പോള്‍ ഭാരൃാണി സംശയദൃഷ്ടിയോടെ നോക്കുന്നൂ, അല്ലേലും എവിടെയേലും പോവാനായി അണിഞ്ഞൊരുങ്ങുമ്പോളേ അവള്‍ക്ക് സംശയാസ്കതയാണ്.
ലോണ്‍പോലെയുളള കാരൃസാധൃങ്ങള്‍ക്കായി മദ്ധ്യാഹ്നയാത്രയാണ് ഉത്തമമെന്ന മണ്ടോപദേശപ്രകാരം ഉച്ചയൂണിനുശേഷമാണ് പുറപ്പെട്ടത്, ബാങ്കിലെത്തിയപ്പോള്‍ മുടിഞ്ഞതിരക്ക്, രാവിലെയിതുവഴി പോയപ്പോള്‍ ഇതിന്‍റെ പാതിയാള്‍ക്കാരെപ്പോലും കണ്ടിരുന്നില്ല,
ബാങ്കിന് മുന്‍പില്‍ നിരത്തിയിട്ടേക്കുന്ന വിലകുറഞ്ഞ പ്ലാസ്റ്റിക്ക് കസേരകളില്‍ , കയ്യിലും കാതിലും കഴുത്തിലുമായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ എണ്‍പത് മോഡല്‍ സ്ത്രീരത്നങ്ങള്‍ മറ്റുളളവരെ നിരീക്ഷിച്ചുകൊണ്ടും ,
സ്മാര്‍ട്ട് ഫോണുളള നൃൂജനറേഷന്‍സ് മൊബൈലിലേക്ക് മാത്രം നോക്കിയും അവിടെയിരിപ്പുണ്ടായിരുന്നൂ.
ഒരു കസേരയില്‍ ഇരുപ്പുറപ്പിച്ചുകൊണ്ട് മണ്ടന്‍രണ്ടാമന്‍റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ വീണ്ടും വായിച്ചുനോക്കി,
നമ്മളേതേലുമൊര് സ്ഥാപനത്തില്‍
ചെല്ലുമ്പോള്‍ ‘പാദരക്ഷകള്‍ പുറത്തിടുക’ എന്നുളള ബോര്‍ഡ് പലയിടത്തും കാണാം,
ഇനിയിതൊന്നുമില്ലേലും ആരാധാനലയങ്ങളില്‍
കയറുന്നതുപ്പോലെ സ്ഥാപനങ്ങളുടെ
മുന്‍പില്‍ ചെരുപ്പൂരിയിടുന്ന ഒരു പ്രവണത
നമ്മുടെ നാട്ടില്‍ സംജാതമായി തീര്‍ന്നിട്ടുണ്ട്,
ഒരുകാരൃം നിങ്ങളോര്‍ക്കുക പുറത്ത് ചെരുപ്പൂരിയിടാത്തതുകൊണ്ടാണ്
നിങ്ങള്‍ക്ക് ലോണ്‍ നിഷേധിച്ചതെന്ന്
ലോകത്തൊര് മാനേജരും ഇതുവരെ
പറഞ്ഞിട്ടില്ല , അതുകൊണ്ട് നമ്മുടെ
പാദസംരക്ഷണത്തിനും
വൃക്തിശുചിതൃത്തിനുമാണ് നമ്മള്‍
പ്രാധാന്യം കൊടുക്കേണ്ടത് അല്ലാതെ
സ്ഥാപനങ്ങളുടെ തറ വൃര്‍ത്തിയാക്കുക
എന്നുളളതിനല്ല.
അകത്തേക്ക് കയറാനുളള ഊഴമായപ്പോള്‍ മണ്ടോപദേശപ്രകാരം ചെരുപ്പിട്ടുകൊണ്ടാണ് ചെന്നത്, പെട്ടെന്നാണ് സെകൃൂരിറ്റി പുറകിനുവിളിച്ചത്, അയാളുടെ നോട്ടം തന്‍റെ കാലില്‍,
പുറത്തിറങ്ങി ചെരുപ്പൂരി തിരികെ വന്നപ്പോളേക്കും മാനേജരുടെ കൃാബിനില്‍ വേറെയാള് കയറി.
പിന്നെയും കാത്തുനില്പ്, അല്പനേരം കഴിഞ്ഞു, വീണ്ടും സിഗ്നല്‍ കിട്ടി.
മാനേജരുടെ മുന്‍പിലെത്തി, കസേരയില്‍ അകലംപാലിച്ചിരുന്നൂ. നാടോടിക്കാറ്റ് സിനിമയില്‍ സഹായികള്‍ കൊണ്ടുവന്ന സൃൂട്ട്കെയ്സ് പരിശോധിക്കുന്ന തിലകനെപ്പോലെ , താന്‍ കൊടുത്ത പേപ്പറുകള് തിരിച്ചുംമറിച്ചുംനോക്കിയിട്ട് മാനേജരുടെ ചോദ്യം ?
പ്രോജക്ട്ട് എവിടെ….?
പ്രോജക്ട്ടോ ?
പണ്ടാരം , ഗള്‍ഫില്‍ ഈന്തപ്പനയ്ക്ക് വെളളംകോരണ തനിക്ക് ഈ പ്രോജക്ട്ടുകളെ കുറിച്ചെന്തറിയാം..
മാനേജര്‍ കൈയ്യിലിരുന്ന പേപ്പറുകള്‍ മേശപ്പുറത്തേക്കുവെച്ചുകൊണ്ട് വീണ്ടും ചോദിക്കുകയാണ് .
പ്രോജക്ട്ട് എവിടെ ?
എന്തോ പറയാനൊരുങ്ങിയപ്പോള്‍
സര്‍ജിക്കല്‍മാസ്ക്കിനുളളില്‍ ശബ്ദം തങ്ങിനില്‍ക്കുന്നതുപോലെ,
അത് വരുത്താം സര്‍..
വരുത്താമെന്നോ ?
അതേ ചില തിരുത്തലുകള്‍ ഉണ്ട് .
ഓക്കെ , നിങ്ങള്‍ ആദ്യം മാര്‍ക്കറ്റ് നന്നായി സ്റ്റഡി ചെയ്യുക, പിന്നെ പ്രോജക്ട്ട് ശരിയാക്കുക , എന്നിട്ട് അടുത്താഴ്ച വരൂ..
പുറത്തേക്കിറങ്ങുമ്പോള്‍ മനസ്സില്‍കരുതി, അവന്‍റെ മാര്‍ക്കറ്റ് സ്റ്റഡി, പ്രോജക്ട്ട്റിപ്പോര്‍ട്ട് , മാങ്ങാത്തൊലി,
ഇവിടെ കൊപ്രയാട്ടി വെളിച്ചെണ്ണ കച്ചവടം തുടങ്ങാന്‍പോണ തന്നോടാണ്.
വീട്ടിലെത്തി, സില്‍ക്ക് ജുമ്പയൂരി അല്‍മാരിയിലേക്കിട്ടപ്പോള്‍ ഭാരൃ സംശയദൃഷ്ടിയോടെ നിക്കുന്നു, അല്ലേലും എവിടേലും പോയീട്ട് മടങ്ങിവരുമ്പോള്‍ അവള്‍ക്കിതൊര് പതിവാണ്.
ഒരാശ്വാസത്തിനായി ഫേസ്ബുക്ക് തുറന്നുനോക്കിയപ്പോള്‍ വാര്‍ഡ്മെമ്പര്‍ ശാരീകയുടെ പുതിയ പ്രൊഫൈല്‍ഫോട്ടോ , സെറ്റ് സാരിയുടുക്കുമ്പോള്‍ മാസ്ക്കെങ്ങനെ ധരിക്കാമെന്ന അടിക്കുറിപ്പുമുണ്ട് , ശാരിക സാരിയുടെ കര ഒരു വരമ്പുപോലെ മാസ്ക്കായി തുന്നിച്ചേര്‍ത്തിയിരിക്കുന്നു, അതിനൊര് സ്റ്റിക്കറിട്ടു കൊടുത്തിട്ട് താഴേക്ക് പോയി, അവിടെ മണ്ടന്‍രണ്ടാമന്‍റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ തന്നെയും കാത്തുകിടപ്പുണ്ടായിരുന്നൂ.
ലോണിനായി ബാങ്കില്‍ കറങ്ങിയിറങ്ങുമ്പോള്‍ മാനേജര്‍ തിരിച്ചുംമറിച്ചുമൊക്കെ
ചോദിക്കും ഒന്നുമറിയരുതെന്നമട്ടില്‍ മാസ്ക്ക് ചൊറിഞ്ഞിരിക്കരുത്
പുളളിക്കാരന്‍ എന്തുചോദിച്ചാലും എന്തേലുമൊക്കെ അലക്കികലക്കണം
ഒക്കുവാണേല്‍ ഇന്‍ററല്‍നാഷണല്‍ ലെവലുളള ചില ബിസിനസ്സ് ഐഡിയകളൊക്കെ വെച്ചുകാച്ചണം
ലോണിനായി ബാങ്കിലെത്തി ജീവനക്കാരുടെ അവഗണനയേറ്റുവാങ്ങി മടുത്തയൊരാളാണോ നിങ്ങള്‍ , എങ്കിലവരുമായി പുറമേയൊര് പരിചയം / സൗഹൃദം സൃഷ്ടിക്കുന്നതാണ് ബാങ്കില്‍ കേറിനടക്കുന്നതിലും നല്ലത് , ജീവനക്കാരുടെ ഫേസ്ബുക്ക് ഐഡി, വാട്സ്അപ്നമ്പര്‍, വീട്ടിലേക്കുളളവഴി തുടങ്ങിയവയൊക്കെ കണ്ടുപിടിക്കുക .
ബാങ്കിലെത്തിയാല്‍ നമ്മുടെ ആവിശ്യം ചുരുട്ടികൂട്ടി മാത്രം അറിയിക്കുക, അല്ലാതെ ചില സ്ത്രീകള്‍ ഒരുങ്ങികെട്ടി നടക്കുന്നതുപോലെ വേണ്ടാത്ത കാരൃങ്ങളൊന്നും പറയാന്‍ മുതിരരുത്.
ലോണ്‍ കിട്ടിയില്ലേല്‍ ഞാന്‍ കെട്ടിത്തൂങ്ങും ഇതെന്‍റെ അവസാനത്തെവഴിയാണ് സര്‍, തുടങ്ങി അപേക്ഷകളൊക്കെ മാനേജര്‍ക്ക് നിങ്ങളെകുറിച്ചുളള മതിപ്പില്ലാതാക്കാനെ ഉപകരിക്കൂ, ഇത്തരക്കാരാണ് അവസാനം ബാങ്കില്‍ നിന്നിറങ്ങുമ്പോള്‍ പറയുന്നത് ,
ഞാന്‍ ആ നായിന്‍റെമോന്‍റെ കാലുവരെ പിടിച്ചതാണ് എന്നിട്ടും തന്നില്ല…
അതുപറഞ്ഞാല്‍ അവന്‍റെ തന്തേടെ സ്വത്തല്ലേ ബാങ്കിലിരിക്കുന്നത്.
ഇനി ലോണ്‍ കിട്ടാന്‍ നമ്മള്‍ അര്‍ഹരാണേലും വെറുതെകുറെ തടസ്സങ്ങള്‍ പറഞ്ഞു നമ്മളെ അലട്ടുന്നത് ചില സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരംഹോബിയാണ്, അവര്‍ക്കറിയാം കാരൃംനടന്ന് കഴിഞ്ഞാല്‍ നമ്മളവരെ തിരിഞ്ഞുപോലും നോക്കില്ലെന്ന്, അങ്ങനെയുളളവരുടെ അടുക്കല്‍ നമ്മള്‍ അതികം താഴേണ്ട കാരൃമൊന്നുമില്ല ,
ലോണ്‍ പെട്ടെന്ന് തന്നില്ലേല്‍ നിന്‍റെ കാല് തല്ലുയൊടിക്കുമെടാ പന്നിയെന്നോ / അല്ലേല്‍ വീട്ടില്‍ക്കേറി വെട്ടുമെടാ പട്ടിയെന്നോ പറഞ്ഞൊന്നു വിരട്ടിവിട്ടാല്‍ മതി. ഒരുമാതിരികാരൃങ്ങളൊക്കെ പിന്നീട് ശരിയായി കിട്ടും
നിങ്ങളൊര് ലോണ്‍ ചുളുവില്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ?
എങ്കിലൊന്നോര്‍ക്കുക ലോകത്തിലേറ്റവും ഭാരം കൂടിയ വസ്തുവാണ് ലോണ്‍ .
കൊടുക്കുംതോറും കുറയാത്ത ഭാരമുളള വസ്തു, അതെടുത്ത് ചുമലില്‍ വെച്ചാല്‍ ഒന്നുങ്കില്‍ തലേവര തെളിയും അല്ലേലും…
മണ്ടന്‍ .