ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്.  തുടർന്ന് ബംഗളൂരിലെ എൻ സി ബി ആസ്ഥാനത്ത് ബിനീഷിനെ എത്തിച്ചു. ഈ മാസം 20വരെ ബിനീഷിനെ എൻസിബി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കഴി‍ഞ്ഞ ആഗസ്റ്റ് മാസം എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

അതോടൊപ്പം ഇന്ന്സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ വ്യാഴാഴ്ച ഒരുദിവസം അഞ്ചുമണിക്കൂർ നീണ്ട വാദപ്രതിവാദത്തിനുശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയാനായി കേസ് മാറ്റിയത്.

By ivayana