മുണ്ടോൻപാടംകൊയ്യാറായത് നീയറിഞ്ഞില്ലേ,
കതിർക്കുലകൾ പൊൻ നിറമായത് നീയറിഞ്ഞില്ലേ,
പെണ്ണേ നീയറിഞ്ഞില്ലേ…
കൊയ്ത്തരിവാൾ കൊണ്ടുവായോ നീലിപ്പെണ്ണാളേ,
പാട്ടുംപാടികൊയ്തെടുക്കാൻ നീ വരുന്നില്ലേ…
മുട്ടോളം വെള്ളത്തിൽ പൊങ്ങിനില്ക്കണ കതിരുകളെല്ലാം
കാറ്റിലാടി മാടി വിളിക്കണ നീയറിഞ്ഞില്ലേ
പെണ്ണേ ,നീയറിഞ്ഞില്ലേ
കൊതുമ്പുവള്ളം തുഴഞ്ഞു വായോ നീലിപ്പെണ്ണാളെ
കായലിലെ കുഞ്ഞോളങ്ങൾ പാടി വരുന്നുണ്ടേ!.
പുത്തരിയുണ്ണാൻ കൊയ് തെടുക്കാം പൊൻകതിർക്കുലകൾ,
കൂട്ടരോടൊത്തു പോയിടേണംമുണ്ടോൻ പാടത്ത്.
എള്ളിൻനിറത്തിൻ്റെമെയ്യഴകുള്ളൊരുസുന്ദരിപ്പെണ്ണാളെ,
കൊയ്തെടുക്കാൻ കൂട്ടരോടൊത്ത്പാറിനടക്കുന്ന
പച്ച നിറമുള്ള തത്തകളും,
അരിവാൾ ചുണ്ടിനാൽ കതിർക്കുല കൊയ്യാൻ
നോക്കിയിരിപ്പുണ്ടേ പെണ്ണേ ,നീയറിഞ്ഞില്ലേ…
താരകപ്പെണ്ണുങ്ങൾമിന്നിത്തെളിഞ്ഞു കൊണ്ടോടി വരും മുൻപേ..
കൊയ്തെടുത്ത കറ്റകളെല്ലാംകൊണ്ടു പോകേണ്ടേ !
തമ്പ്രാൻ്റെ വീട്ടിലെ പത്തായപ്പുര വാരി നിറക്കേണം
നെല്ലാൽ വാരി നിറക്കേണം.
കൂട്ടരേ കൂട്ടീട്ടോടി വായോനീലിപ്പെണ്ണാളേ!
തമ്പ്രാൻ്റെവീട്ടിലെകുട്ടികളെല്ലാം
വയർ നിറച്ചുണ്ണുമ്പോൾ ഏൻ്റെവീട്ടിലെ കുട്ടികൾക്കെന്നും
പട്ടിണി മാത്രമാണേ….