കരി തേച്ച്
മിനുക്കിയ
തറയിൽ
ഉണ്ടും
ഉറങ്ങിയും
കഴിഞ്ഞ
കാലത്തും
ഇല്ലായ്മകൾ
പുരോഗതിക്ക്
വഴിമാറിയ
നേരത്തും
നേരാംവണ്ണം
ഒന്ന്
അടഞ്ഞും
ചമഞ്ഞും
ചടഞ്ഞുമിരിക്കാൻ
വീടുകളിലൊരു
തടിയിൽ
തീർത്ത
പലക
അത്യന്താപേക്ഷിതം
തന്നെയായിരുന്നു..
പലകകളില്ലാത്ത
ഒരൊറ്റ വീടും
പലകയിലിരിക്കാത്ത
ഒറ്റ മനുഷ്യനും
കേരള നാട്ടിൽ
ഒരിടത്തും
ഉണ്ടായിരുന്നിട്ടുണ്ടാവില്ല..
വീടുകൾ
മാറിയപ്പോഴും
അടുക്കളയിൽ നിന്ന്
പലകകൾ
പടിയിറങ്ങിയില്ല..
ഇരുന്നുണ്ണാനും
വെറുതെയിരിക്കാനും
പലക തന്നെ
വേണം..
കൂട്ടാൻ
നുറുക്കാനും
കുശിനിപ്പണിക –
ളെടുക്കാനും
കുട്ടിയെ
കുളിപ്പിക്കാനും
പേൻ നോക്കിടാനും
അങ്ങനെയോരോ
കുഞ്ഞു കുഞ്ഞു
കാര്യങ്ങൾക്കും
പലക വേണം..
ആസനം താങ്ങാൻ
പലകയില്ലെങ്കിൽ
പൊറുതി കേടാ-
ണൊരു മാതിരി..
കുട്ടികൾ തമ്മിൽ
പിടിവലിയാ
പലകക്കായ്
പലപ്പഴും..
തടിയിൽ തീർത്ത
പലകക്ക്
രണ്ടു കാലാവും
ചിലപ്പോൾ
നാലുകാലും..
എങ്ങനെയായാലും
പ്രധാന ഇരിപ്പിടം
പലക തന്നെ –
യടുക്കളയിൽ..
പലക
മുട്ടിപ്പലക
കൊരണ്ടി
പലയിടത്തും
പല പേരുകളാ-
ണിവന്..
പലകകൾ
ഇന്നുമുണ്ട്..
പക്ഷെ
മറഞ്ഞു കൊണ്ടിരിക്കുന്നു
തടിപ്പലകൾ..
പകരമോ
ഫൈബർ
പ്ലാസ്റ്റിക്
പലകകൾ
കയ്യടക്കുന്നു
അടുക്കളകൾ…