രാജ്യം പുരോഗമിക്കയാണ്
രാജാവ് ചക്രവർത്തിയാവുന്നു
ഏഴകളേ നിങ്ങൾ
മോഴകളെ പോലെ സഹകരിക്കുക
രാജ്യപുരോഗതി
അതാവണം ലക്ഷ്യം
കുനിഞ്ഞ് നിന്ന് പണിയെടുക്കുക.
സമ്മർദങ്ങൾ അവഗണിക്കുക.
കോർപ്പറേറ്റ് പാദങ്ങൾ
വന്ദിച്ച് മുന്നോട്ട്
നാളത്തെവർഗ്ഗീയയുദ്ധത്തിലെ
പടയാളികൾ നിങ്ങൾ
ഹേ ജഡ്ക വണ്ടിക്കാരാ
വലിക്കുക അല്ലെങ്കിൽ മരിക്കുക.
ചുമച്ച്തുപ്പി പുരോഗതി
തടസപ്പെടുത്തരുതേ.
സ്വർണ്ണചെരിപ്പിട്ട പാദാരവിന്ദം
നമിച്ച്
പുണ്യമൂത്രം രുചിച്ച്
ശക്തരാവുക
അല്ലാതെ ചളിപുരണ്ട
നിന്റെ പിള്ളേരെ വളർത്തിയിട്ട്
ആർക്ക് കാര്യം
അനിവാര്യമായ യുദ്ധം
തൊഴിലാളികള
അതിൽ നിങ്ങളില്ല
നിങ്ങൾക്കുമില്ല.
ഭൂമിയും വെള്ളവും വായുവും
വിൽക്കപ്പെടുമ്പോൾ
നിന്റെ തലമുറകളുടെ രോദനങ്ങൾ
ലയിച്ച കൃഷിയിടങ്ങൾ
ഉയർത്തപ്പെടുമ്പോൾ
അന്നം
ഉത്തരമില്ലാത്ത അവ്യക്തതയാകുന്നു
കൃഷ്ണൻ കൃഷ്ണൻ