കണ്ണ് തുറന്ന് നോക്കുവാൻ വെമ്പി ഞാൻ
ഔത്സുക്യമോടേ കൊതി പൂണ്ട് ദിനങ്ങളും എണ്ണിയെണ്ണീ…..
സ്വർണ്ണ വർണ്ണ നിറങ്ങൾ പലതിനും ഏകി ഞാൻ
നിറവയറിന്റെയുള്ളിലേ സ്വർഗ്ഗീയവാസവും അങ്ങനേ …..
വെറുമൊരു ഇത്തിൾ കണ്ണിയാം ഞാൻ,
പാവം മാതാവിനേ അയ്യോ കുസൃതിയാൽ
ചവുട്ടി വേദനിപ്പിച്ചിരുന്നു പലപ്പോഴും….
ആശകൾ നിറവേറ്റാൻ അവർ നാവിട്ടടിച്ചപ്പോൾ
താതനോ നിറവേറ്റിയതെല്ലാം ഇടമുറിയാതേ …..
കള്ളക്കരച്ചിലത് ഞാനും കരഞ്ഞു ,
ഭൂമി തൽ മാറിൽ എന്നേ പ്രതിഷ്ഠിക്കാൻ ,
പ്രാണൻ പിളരുന്ന അമ്മയുടെ കരച്ചിലിന്റെ താളത്തിനൊപ്പമേ …..
അവകാശങ്ങൾ ആവശ്യങ്ങളാക്കി ആഹങ്കാരമോടെ
വിശന്ന് കരഞ്ഞപ്പോൾ അമ്മ തൻ മാറിൽ നിന്നും അമൃത് ചുരന്നു …
നാട്യങ്ങൾ പലതും പലതരത്തിൽ പഠിച്ചപ്പോൾ,
നേട്ടങ്ങൾ മാത്രമുള്ള കോട്ടകൾ കെട്ടി അമ്മ എന്നേ വാഴിച്ചു ….
പിന്നേയോ ….. അമ്മ തൻ മാറിൽ നിന്നും പിടിവിട്ട് പറന്നപ്പോൾ,
ചേക്കേറിയ ചില്ലകൾ പലതും തകർന്നു വീണു ….
സ്നേഹത്തിൻ ആഴത്തിൻ വിലയറിഞ്ഞു ഞാൻ
പലപ്പോഴും നിലയില്ലാക്കയത്തിൽ ഉഴലുമ്പോഴെല്ലാം
അമ്മേ എന്ന് അറിയാതേ പുലമ്പിയിരുന്നു.
വിറകുകൾ കനം കൂട്ടി അടുക്കിയ പട്ടടയിലേ തീനാളം
അപ്പോഴും മകനേ എന്നു വിളിച്ച് കൊതിതീരാതെ വീണ്ടും
വീണ്ടും ആളിക്കത്തുവാൻ വെമ്പുന്നുണ്ടായിരുന്നു.
പത്ത് മാസത്തേ സ്വർഗ്ഗീയവാസം കിട്ടുവാൻ
വീണ്ടും ഒരു ജന്മത്തിനായി ഇനിയും എന്തെല്ലാം
സത്കർമ്മങ്ങൾ ചെയ്യണം ഞാൻ തായേ…..?
ഷിബുകണിച്ചുകുളങ്ങര .