വയറു വേദന..
അതിനൊരു പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് കൃഷ്ണേട്ടൻ ഡോക്ടറെ കാണാൻ എത്തിയത്.
ഡോക്ടർ വിദേശത്തൊക്കെ പോയി പഠിച്ച ആളാണ്.
അലോപ്പതി, ആയുർവേദം,ഹോമിയോ അങ്ങിനെ ആധുനിക വൈദ്യശാസ്ത്രത്തിൻറെ ഒരു സൂപ്പർ മാർക്കറ്റ് ആണ് പുളളി.
കാത്തിരുന്നു കാത്തിരുന്നു..
ബാക്കി പാടണ്ട..
തൻറെ ഊഴമെത്തി..
വിദഗ്ധ പരിശോധനക്കൊടുവിൽ വിധി വന്നു..
കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം..
അപ്പോൾ മരുന്ന് തരാം..
മരുന്ന് കുറച്ചു സ്ട്രോംഗ് ആണ് പക്ഷേ സൈഡ് എഫക്ട് ഇല്ല..
ഡോക്ടർ ഒരു കുപ്പിയിൽ നിന്നും അളവ് ഗ്ളാസിൽ കുറച്ച് മരുന്ന് വേറൊരു ബൗളിലേക്ക് ഒഴിച്ചു..
എന്നിട്ട് ചോദിച്ചു..
നിങ്ങളുടെ വീട്ടിലേക്ക് എത്ര ദൂരമുണ്ട്..?
ഒരു കിലോമീറ്റർ.
ഡോക്ടർ ഒരു കാൽകുലേറ്ററിൽ എന്തൊക്കെയോ കണക്ക് കൂട്ടി..
അതിനു ശേഷം കുറച്ചു മരുന്ന് കൂട്ടിച്ചേർത്തു..
ഓക്കേ വീട്ടിലേക്ക് എങ്ങനെ ബസിൽ ആണോ ബൈക്കിൽ ആണോ അതോ നടന്നാണോ പോകുന്നത്..?
നടന്നു പോകാനുളള ദൂരമേയുളളു..
ഓക്കേ അത് മതി..
വീണ്ടും കാൽകുലേറ്ററിൽ എന്തൊക്കെയോ കൂട്ടുകയും കുറയ്കുകയും ചെയ്തു..
ബൗളിൽ നിന്നും കുറച്ചു മരുന്ന് മാറ്റി..
ശരി നിങ്ങളുടെ വീട് താഴത്തെ നിലയാണോ മുകളിൽ ആണോ..?
മൂന്നാം നിലയിലാണ് സർ.്‌
ഊം..
വീണ്ടും കാൽകുലേഷൻ..
മരുന്നിൽ കുറച്ചു വെളളം ചേർത്തു..
ഓക്കേ വീട്ടിലേക്ക് ലിഫ്റ്റിലാണോ സ്റ്റെപ്പുകൾ കയറിയാണോ പോകുന്നത്..?
ലിഫ്റ്റ് ഒന്നും ഇല്ലാതെ നടന്നു തന്നെ കയറും മുകളിലേക്ക് വേറേ നിലയില്ല..
വീണ്ടും കണക്ക് കൂട്ടി കുറച്ചു മരുന്ന് ആ മിക്സിൽ നിന്നും മാറ്റി..
പിന്നെ പ്രഥാന വാതിലിൽ നിന്നും എത്ര ദൂരമുണ്ട് ടോയ്‌ലറ്റിലേക്ക്..?
ഒരു എട്ടോ പത്തോ മീറ്റർ വരും..
എട്ടോ അതോ പത്തോ കൃത്യമായി പറയൂ..
പത്ത് പത്ത് മീറ്റർ..
വീണ്ടും കാൽകുലേറ്ററിൽ കണക്ക് കൂട്ടി ലേശം വെളളം കൂടി ചേർത്തു..
ഒരു ദീർഘനിശ്വാസം വിട്ട് ഡോക്ടർ പറഞ്ഞു..
നിങ്ങളുടെ മരുന്ന് റഡി.
രണ്ട് മൂന്ന് കണ്ടീഷൻസ് ഒണ്ട്..
ഒന്ന് എൻറെ ഫീസും മരുന്നിന്റെ വിലയും ആദ്യം എനിക്ക് തരണം..
ഓക്കേ..
രണ്ട് നടന്ന് പോകുന്നത് സ്പീഡിൽ തന്നെ വേണം.ഒരു കാരണവശാലും ലോഹ്യം പറയാൻ പോലും ഒന്ന് നില്ക്കരുത്..
പിന്നെ വീട്ടിൽ എത്തി പത്ത് മിനിറ്റ് കഴിഞ്ഞ് എന്നെ ഫോൺ ചെയ്യണം ഇനി മരുന്ന് കഴിച്ചോളൂ..
അങ്ങനെ കൃഷ്ണേട്ടൻ മരുന്ന് കഴിച്ച് സ്ഥലം വിട്ടു..
അരമണിക്കൂർ കഴിഞ്ഞ് കൃഷ്ണേട്ടൻ ഡോക്ടർക്ക് ഫോൺ ചെയ്തു..
ഡോക്ടറേ മരുന്ന് ഗംഭീരമായിട്ടുണ്ട്.പക്ഷേ ഡോക്ടറുടെ കാൽകുലേറ്ററിന് എന്തോ കംപ്ളയിൻറ് ഉണ്ട്..
അതെന്താ അങ്ങനെ തോന്നാൻ..?
ഡോക്ടറുടെ കണക്ക് കക്കൂസിന് ഒരു പത്ത് മീറ്ററിനു മുമ്പ് ലക്ഷ്യം കണ്ടു..

By ivayana