ആവീട് തുറന്ന് ആരോ പുറത്തേക്കു വരുന്നുണ്ട്.
പൊട്ടിപ്പൊളിഞ്ഞഗെറ്റ്ന്റെപുറത്തു നിഴൽ മാറിയ ഒരു സ്ഥലത്ത്ഞാൻഒതുങ്ങിമാറി നിന്നു.മെയിൻ റോഡിൽ നിന്നും അല്പം മാറിയ ആ വഴിയെആളുകൾ ധാരാളം സഞ്ചരിക്കുന്നുണ്ട്.
എങ്കിലും ഇടുങ്ങിയ പഴയ ആ വഴി ഇന്നും ടാർ ഇളകാതെകിടപ്പുമുണ്ട്…!
ഇരുവശവുംനോക്കിശരിയാണല്ലോ?
ഒരുകാര്യംപിടികിട്ടിവാഹനങ്ങൾഅധികംഇത്വഴിപോകാറില്ല!തുരുമ്പ് പിടിച്ച ഒരുപൂട്ട്തുറക്കാത്തഅവസ്ഥയിൽആഗേറ്റിന്റെഒരുവശത്തെകൊളുത്തിൽകിടപ്പുണ്ട്..അത് മാറ്റാതെ വേറെ ഒരുപുതിയപൂട്ട്ഇട്ട്അകത്തു പൂട്ടിയിട്ടുമുണ്ട്….!
അകലെ യായി കാണാൻ കഴിയുന്നു ഇന്നലെപ്പോലെ തന്നെകഥകൾ ഉറങ്ങുന്ന ആ കമ്പിളി നാരക മരം!.
നിറയെ കായ്ച്ചു കിടക്കുന്നു
ലവലോലിക്ക ചുമന്ന കല്ലുകൾ പോലെ അകലെ വീണുകിടക്കുന്നു!
എന്റെ കണ്ണുകൾ അവിടെ അപ്പോഴും തെരഞ്ഞത്
പച്ചപ്പെറ്റിക്കോട്ട് ഇട്ട എന്റെ പഴയ കൂട്ടുകാരിയെ ആയിരുന്നു.
ഇടുപ്പിൽ ഏത് നേരവും തടിച്ചു കൊഴുത്ത ഒരു ആണുകുട്ടി യെ ചുമന്നു ചരിഞ്ഞു നടക്കുന്ന ഭാരവണ്ടി പോലെയുള്ള ആ ചേച്ചിയെ.!ഞാൻ കാത്ത് നിന്നു ആരെങ്കിലും ഒന്ന് വന്നെങ്കിൽ……!!
അകലെ കണ്ട ആൾഎന്നെ കണ്ടുഎന്ന്എനിക്കുമനസ്സിലായി.അടുക്കലേക്കുനടന്നുവരുകയായിരുന്നു.
അടുക്കൽഎത്തിയപ്പോഴാണ് എനിക്കു ആ മുഖം വ്യക്തമായത്. പ്രായത്തി നേക്കാൾ കൂടുതൽ വൃദ്ധനായതുപോലെ..കഷണ്ടി കയറിയ തല തടവി എന്നോട് തിരക്കി? ആരാ നിങ്ങൾ. എന്തുവേണം?
എന്നാലും അല്പവും സംശയമില്ലാതെ ഞാൻ ചോദിച്ചു രാജൻ?
കൃഷ്ണമണി ഉറക്കാത്ത വട്ടക്കണ്ണുകൾ കറക്കി ചുമന്ന മുഖവുമായി അയാൾ മുഖംപൊത്തി.
പിന്നെ സംശയമില്ലാതെ ഞാൻ വിളിച്ചു പറഞ്ഞു
രാജൻ. ഞാൻ അമ്മു
നന്ദിനി ഏടത്തി എവിടെ?
ഞെട്ടിത്തിരിഞ്ഞപോലെ
ഇരുകൈകളും കൊണ്ട് മുഖം മറച്ചു. വിരലുകൾ ക്കിടയിലുടെ എന്നെ നോക്കി പേടിച്ചരണ്ട. കണ്ണുകൾ കൊണ്ട്……
ആ വലിയരുപത്തിന്റെ ഭാവമാറ്റം എന്നെ ഭയപ്പെടുത്തി. ഞാൻ ഗേറ്റിന്റെ അകലെ മാറിനിന്നു. പെട്ടെന്ന് ഭയപ്പാടോടെ അയാൾ എന്റെഅടുക്കലേയ്ക്ക്ചേർന്ന് നിൽക്കാൻ വരുന്നപോലെആരൊക്കെയോ വീടിനുള്ളിൽ നിന്നും ഓടിവന്നു
ആരാ?എന്താ.?എന്നോട് ചോദിക്കാൻ തുടങ്ങും മുന്നേ പേടിച്ചരണ്ട കുട്ടിയെപ്പോലെ അവരുടെ കൈക്കുള്ളിൽ ബന്ധനസ്ഥ
നായി അയാൾ വന്നിടത്തേയ്ക്ക് തിരിച്ചു.
അവിടത്തെ ഓരോ മരത്തിനും ഓരോ ചരിത്രം ഉണ്ടായിരുന്നു. കാലഹരണ പ്പെട്ടകുറെബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും.
പുകഴ്ത്തലുകളുടെയും
ഇകഴ് ത്തലുകളുടെയും!
കണ്ടു നിൽക്കാൻ അറപ്പുള്ളതും കേട്ടുനിൽക്കാൻ വെറുപ്പിക്കലുകളുടെയും ആയിരമായിരം അർത്ഥശുന്യയുടെയും ആർത്തിരൂപങ്ങളുടെയും
ആത്മാർത്ഥ മില്ലായ്മയുടെ ആയിരം കഥകൾ.
എന്റെ ബാല്യകാലത്തെ ആത്മസഖിയുടെ ഏ ടത്തിയുടെ… ജീവിതകഥ!
ആയിരം കടന്നൽ കുത്തുകൾഏറ്റനൊമ്പരത്തോടെ ഞാൻ അത് കേട്ടിരുന്നിട്ടുണ്ട്. എന്റെ ബാല്യത്തിന്റെ നോവായിരുന്നു അവൾ!
എന്റെ പാവാട ഞാൻ പൊതിഞ്ഞെടുത്തു സ്കൂളിൽ അവൾക്കു വേണ്ടികൊണ്ടുപോയിട്ടുണ്ട്
ഒന്ന് ഉടുത്തു കാണാൻ. പാവം.. നന്ദിനി ഏട്ടത്തി.
സാമ്പത്തിക ഭദ്രതയില്ലാത്ത ആവീട്ടിൽ സന്താനങ്ങൾക്ക് ദാരിദ്ര്യവും ഇല്ലായിരുന്നു!
ഒരുകുട്ടയിൽ പറക്കി വയ്ക്കാൻ പാകത്തിൽ. കുട്ടികൾ.. പറക്കമുറ്റാത്തവർ!
അവരിൽ മൂത്തവൾ നമ്മുടെ പച്ചപ്പെറ്റിക്കോട്ട് കാരി നന്ദിനി ഏടത്തി.!

(പട്ടം ശ്രീദേവിനായർ)

By ivayana